ചാർലിയും ധർമ്മയും ചേർന്ന് സ്നേഹം എന്തെന്ന് പഠിപ്പിക്കുന്നു.


രക്ഷിത് ഷെട്ടിയെ നായകനാക്കി മലയാളിയായ കിരൺ രാജ് കെ. രചനയും സംവിധാനവും നിർവ്വഹിക്കുന്ന  " 777 ചാർളി " തീയേറ്ററുകളിൽ എത്തി.
 
മനുഷ്യനും വളർത്തുനായയും തമ്മിലുള്ളആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. 
ലാബ്രഡോർ റിട്രീവറായ ചാർലിയും ഏകാന്തനായ ധർമ്മയും ( രക്ഷിത് ഷെട്ടി ) തമ്മിലുള്ളസ്നേഹബന്ധത്തെക്കുറിച്ചാണ്  സിനിമ .

ധർമ്മയുടെ ഏകാന്ത ജീവിതത്തിലേക്ക് ചാർലി  പ്രവേശിക്കുബോൾ അയാളുടെ ജീവിതം എത്രമാത്രം മാറാൻ പോകുന്നുവെന്ന് അവന്  അറിയില്ലായിരുന്നു . ധർമ്മ തൻ്റെ ജീവിതകാലം മുഴുവൻ ചാർലിയെ സ്നേഹിക്കാൻ  തിരുമാനിക്കുന്നു. ചാർലിയുടെ  ആരോഗ്യ പ്രശ്നം ധർമ്മനെ  വല്ലാതെ അലട്ടുന്നു. ഒരു മനുഷനും ,ഒരു നായയും ഒരുമിച്ച് ഒരു ജീവിതയാത്ര നടത്തുകയും അവിഭാജ്യമായി തീരുകയും ചെയ്യുന്ന ഒരു വൈകാരിക സിനിമയാണിത്. 

ചാർലിയായി ചാർലി എന്ന ഡോഗ് വേഷമിടുന്നു. സംഗീത ശൃംഗേരി മ്യഗസംരക്ഷണ ഓഫീസറായും,ഡാനിഷ്സെയ്ത്പത്രപ്രവർത്തകനായും, രാജ് ബി. ഷെട്ടി ഒരു മ്യഗഡോക്ടറായും ,ബോബി സിംഹ ഒരു സ്റ്റഡ് ഫാം ഉടമായായും വേഷമിടുന്നു. 
മലയാളിയായ നോബിൻ പോളാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ്പ് ഛായാഗ്രഹണവും, പ്രതീക് ഷെട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു . മഞ്ജു ഗോപിനാഥാണ് പി.ആർ.ഓ. 

ഒരു നല്ല സിനിമ എന്നതിലുപരി മനസ്സിന് സംതൃപ്തി നൽകിയ സിനിമ എന്നു പറയുന്നത് ആണ് ഏറ്റവും നല്ലത് .ഫീൽ ഗുഡ് സിനിമകളുടെ ലിസ്റ്റിലേക്ക്  "777 ചാർലി "  കൂടി എത്തി. വളർത്തു മൃഗങ്ങൾ ഉള്ളവർ ഉറപ്പായും കാണേണ്ട സിനിമയാണിത് !നായയും യജമാനനും തമ്മിലുള്ള ആഴമേറിയ ബന്ധം മുതൽ സൗഹൃദ ബന്ധങ്ങൾ തോൽവി വിജയം അങ്ങനെ എല്ലാം.. സിനിമ പറയുന്നു. 

" വളർത്തു മ്യഗങ്ങളെ ദത്തെടുക്കുക, ഷോപ്പിംഗ് നടത്തരുത് " എന്നാണ് സിനിമയുടെ പ്രമേയം പറയുന്നത്.

നമുക്ക് ഏവർക്കും ഒരു ചാർലിയെ  വേണമെന്ന് സിനിമ കഴിയുമ്പോൾ തോന്നും.  

കിരൺ രാജിൻ്റെ സംവിധാനവും ,രക്ഷിത് ഷെട്ടിയുടെ അഭിനയവും ശ്രദ്ധേയം.

Rating 4 / 5.
സലിം പി. ചാക്കോ, 
cpK desK.





No comments:

Powered by Blogger.