" അമ്മ " ജനറൽ ബോഡി കൊച്ചിയിൽ നടന്നു.

മലയാള സിനിമാ താരസംഘടനയുടെ " അമ്മ '' യുടെ  ഇരുപത്തിയെട്ടാം ജനറല്‍ ബോഡി  യോഗം കൊച്ചിയില്‍ നടന്നു. മമ്മൂട്ടിയും മോഹന്‍ലാലുംമറ്റ്ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് മികവുറ്റ സമ്മേളനമായി. 

ഇടവേള ബാബു,  മണിയന്‍ പിള്ള, രാജു സിദ്ദിഖ്. ബാബുരാജ്, ജയസൂര്യ. സുധീര്‍ കരമന, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, സുരഭി ലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

ചടങ്ങില്‍ ഏറ്റവും പ്രധാനമായത് സുരേഷ് ഗോപിയുടെ വരവായിരുന്നു. സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയ ചടങ്ങില്‍ സുരേഷ് ഗോപിയുടെ പിറന്നാളാഘോഷം കേക്ക് മുറിച്ച് മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പം മറ്റ് അംഗങ്ങളും ചേര്‍ന്നത് വാര്‍ഷികാഘോഷം മാറ്റുകൂട്ടി.

സിനിമസജീവമായിരുന്നതുകൊണ്ട് ചിലവര്‍ക്കെങ്കിലും പങ്കെടുക്കാന്‍ പറ്റിയില്ല. എങ്കിലും പകിട്ട് കുറയാതെ ആഘോഷമായി.

സമകാലിക പ്രശ്നങ്ങളും മറ്റ് പോരായ്മകളും ചര്‍ച്ച ചെയ്ത ചടങ്ങ്  മാദ്ധ്യമങ്ങളുടെ വാര്‍ത്തയും ഫോട്ടോഷൂട്ടുമായി നിറഞ്ഞു നിന്നു. 

No comments:

Powered by Blogger.