സൂപ്പർഹിറ്റ്‌ സംവിധായകനായിരുന്ന പി. ജി വിശ്വംഭരന് സ്മരണാഞ്ജലി.

സൂപ്പർഹിറ്റ്‌ സംവിധായകനായിരുന്ന പി. ജി വിശ്വംഭരന്റെ ഓർമ്മ ദിനമാണ് ( ജൂൺ 16) .മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത മുൻനിര സംവിധായകരിൽ ഒരാളായിരുന്നു അദ്ദേഹം .

1947-ൽ തിരുവനന്തപുരത്ത് പ്ലാന്തോട്ടം വീട്ടിൽ ഗംഗാധരന്റെയുംപൊന്നിയമ്മയുടെയും മകനായി അദ്ദേഹം ജനിച്ചു. 

1976ൽ " ഒഴുകിനേതിരെ " എന്ന ചിത്രം സംവിധാനം ചെയ്ത് തുടക്കം. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ " സ്‌ഫോടനം"  സംവിധാനം ചെയ്ത്  ഇദ്ദേഹമായിരുന്നു. 

കമൽഹാസനും ശ്രീദേവിയും അഭിനയിച്ച " സത്യവാൻ സാവിത്രി " ശ്രദ്ധേയമായിരുന്നു. 
2002ൽ പുറത്തിറങ്ങായ " പുത്തൂരം പുത്രി ഉണ്ണിയാർച്ച " ആയിരുന്നു അവസാനം സംവിധാനം ചെയ്തത്. 

സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ,ഈ ശബ്ദം ഇന്നത്തെ ശബ്ദം ,കാട്ടു കുതിര ,കാർണിവൽ, രുഗ്മ, സംഘർഷം,ഗജകേസരിയോഗം, ചാകര ,പിൻനിലാവ്, തുടങ്ങിയ  അദ്ദേഹം സംവിധാനം ചെയ്ത ശ്രദ്ധേയമായചിത്രങ്ങളായിരുന്നു.23 സിനിമകളിൽ മമ്മൂട്ടിയായിരുന്നു നായകൻ. 
പ്രശസ്ത ചലച്ചിത്ര നിരൂപകൻ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 63 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മാക്ടയുടെ വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ പല സിനിമകളും തമിഴ് ,കന്നട, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. 

അറുപത്തിമൂന്നാമത്തെ  വയസ്സിൽ 2010 ജൂൺ പതിനാറിന്  കൊച്ചിയിലെ പി.വി.എസ്. ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 

മീനയാണ് ഭാര്യ. 
വിമി, വിനോദ്‌ എന്നിവർ മക്കളാണ് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.