തിരകൾ നിറച്ച് കൊണ്ട് തോക്കുമായി ഇരിക്കുന്ന സൗബിൻ; ആകാംഷ നിറക്കുന്ന 'ഇലവീഴാപൂഞ്ചിറ'യുടെ കാരക്ടർ പോസ്റ്റർ ശ്രദ്ധേയമാകുന്നു.



നിരവധി നിരൂപകപ്രശംസകൾ ഏറ്റുവാങ്ങിയ 'കപ്പേള' എന്ന ചിത്രത്തിന് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിച്ച് പ്രമുഖ തിരക്കഥാകൃത്ത്‌ ഷാഹി കബീർ ആദ്യമായി സംവിധായകനാകുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ അദ്യ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു തോക്കിലേക്ക് തിരകൾ നിറച്ച കാട്രിഡ്ജ് ഘടിപ്പിച്ച് കൊണ്ട് ഒരു സംഘട്ടനത്തിന് തയ്യാറെടുക്കുന്ന സൂചനകൾ നൽകുന്ന തരത്തിലാണ് പോസ്റ്റർതയ്യാറാക്കിയിരിക്കുന്നത്.

സുധീ കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ ആദ്യമായി DOLBY VISION 4 K HDRയിൽ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. സൈക്കോളജിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം സമുദ്രനിരപ്പിൽ നിന്നും 3000 ത്തിൽ അധികം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ്‌ ചിത്രീകരിക്കുന്നത്‌.

സംസ്ഥാന അവാർഡ്‌ ജേതാവായ മനീഷ്‌ മാധവനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രസംയോജനം: കിരൺ ദാസ്‌, സംഗീതം: അനിൽ ജോൺസൺ, രചന: നിധീഷ്‌, തിരക്കഥ: നിധീഷ്-ഷാജി മാറാട്, ഡി ഐ/കളറിസ്റ്റ്: റോബർട്ട് ലാങ്, പ്രൊഡക്ഷൻ ഡിസൈൻ: ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ്: പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്‌, സ്റ്റുഡിയോ: ആഫ്റ്റർ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് നിർമാതാവ്‌: അഗസ്റ്റിൻ മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവിയർ, സിങ്ക് സൗണ്ട്: പി സാനു, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, സംഘട്ടനം: മുരളി ജി, ചീഫ്‌ അസോസിയേറ്റ് സംവിധായകൻ: ജിത്തു അഷ്റഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: റിയാസ്‌ പട്ടാമ്പി, വി എഫ് എക്സ്: മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്-എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റിൽസ്: നിദാദ് കെ. എൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പി ആർ ഒ: മഞ്ജു ഗോപിനാഥ്,

No comments:

Powered by Blogger.