" പ്രിയൻ ഓട്ടത്തിലാണ് " ഫീൽ ഗുഡ് ഫൺ മൂവി എൻ്റെർടെയ്നർ . മികച്ച അഭിനയവുമായി ഷറഫുദീൻ. അതിഥിതാരമായി മമ്മൂട്ടി.



ഷറഫുദ്ദീൻ ,നൈല ഉഷ, അപർണ ദാസ് എന്നിവരെ
പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്ത ചിത്രമാണ് " പ്രിയൻ ഓട്ടത്തിലാണ് " . 

മറ്റുള്ളവരെ സഹായിക്കാൻ ഓടി നടക്കുന്ന ഡോ. പ്രിയദർശനെ ( ഷറഫുദ്ദീൻ ) ചുറ്റിപറ്റി ഉള്ള പ്രമേയമാണ്  സിനിമയുടേത്. മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും
ഓടിനടക്കുന്നതിനാൽ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാൻ പ്രിയദർശന് കഴിയുന്നില്ല. പ്രിയൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പോലും മറന്ന് പോകുന്ന അവസ്ഥ ഉണ്ടാകുന്നു. 

നൈല ഉഷ ( പ്രിസ്കില്ല  തങ്കം ), അപർണ്ണദാസ് ( നീന ), അനാർക്കലി മരയ്ക്കാർ ( ജിയ)  ,ഹരിശ്രീ അശോകൻ ( കുപ്പി രാജൻ ), ലീല സാംസൺ ( പ്രിസികില്ലയുടെ അമ്മ തങ്കം ), ബിജു  സോപാനം ( ചേക്കുട്ടൻ ), ജാഫർ ഇടുക്കി ( സബ് ഇൻസ്പെക്ടർ സത്താർ കുഞ്ഞ് ) ,ഉമ കെ.പി ( പ്രിയദർശൻ്റെ അമ്മ ), ശിവൻ  സോപാനം ( പ്രിയദർശൻ്റെ പിതാവ് ), ആർ.ജെ മൈക്ക് ( ജോമോൻ ), അശോകൻ ( ജിബ്സൺ പോൾ ) ,വിനോദ് കെടാമംഗലം ( ബാങ്ക് സെക്യൂരിറ്റി ) ,ഗൗരിക    ദീപുലാൽ ( വിനയ), ഇമ്മാനുവേൽ ( പ്രിൻസ് ), ഷൈജു ശ്രീധർ ( രഘുരാജ് ചാരുംമൂട് ) ,സുധി കോപ്പ ( ഷമീർ  ) ,ഹക്കിം ഷാജഹാൻ ( ശ്രീജിത്ത് ) ,സ്മിജു സിജോ ( വനിത)  എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജദാസ്, രാഘവൻ, ഹരീഷ് പെങ്ങൻ എന്നിവരും  ഈ ചിത്രത്തിൽ  അഭിനയിക്കുന്നു.

വൗ സിനിമാസിന്റെ ബാനറിൽ
സന്തോഷ് ത്രിവിക്രമൻ ഈ ചിത്രം  നിർമ്മിക്കുന്നു. 
ഛായാഗ്രഹണംപി എൻ ഉണ്ണികൃഷ്ണനും , അഭയകുമാർ കെ,അനിൽ കുര്യൻ എന്നിവർ ചേർന്ന് കഥ തിരക്കഥയും ,
ശബരീഷ് വർമ്മ, വിനായക് ശശികുമാർ, പ്രജീഷ് പ്രേം എന്നിവർ ഗാനരചനയും, ലിജിൻ ബാംബിനോ സംഗീതവും ,എഡിറ്റിംഗ്  ജോയൽ കവിയും നിർവ്വഹിക്കുന്നു. 

പ്രൊഡക്ഷൻ കൺട്രോളർ ഷബീർമലവട്ടത്ത്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനീഷ് സി സലിം, കലാസംവിധാനം  രാജേഷ് പി വേലായുധൻ,
മേക്കപ്പ് റോണക്സ് സേവ്യറും, വസ്ത്രാലങ്കാരം  സമീറ സനീഷ്,സ്റ്റിൽസ്ടോംസ് ജി ഒറ്റപ്ലവൻ, ഡിസൈൻസ്-ഡു ഡിസൈൻസ്,സ്പോട്ട് എഡിറ്റർ ആനന്ദുചക്രവർത്തി,ഫിനാൻസ് കൺട്രോളർ അഗ്നിവേശ്, വിഎഫ്എക്സ്പ്രോമിസ്, 
കളറിസ്റ്റ്ലിജു പ്രഭാകരൻ,
സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് , ശ്രീ ശങ്കർ, സൗണ്ട് മിക്‌സ്  വിഷ്ണു ഗോവിന്ദ്,
ഡയറക്ഷൻ ടീം - ദീപുലാൽ രാഘവ്, മോഹിത്നാഥ്,
രഞ്ജിത്ത് റെവി,ഓസ്റ്റിൻ എബ്രഹാം, വിനായക് എസ് കുമാർ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്അനിൽ ജി നമ്പ്യാർ, പ്രോജക്ട് എക്സിക്യൂട്ടീവ് ജിതിൻ ജൂഡി കുര്യാക്കോസ് പുന്നക്കൽ, പ്രൊഡക്ഷൻ മാനേജർ
വിപിൻ ദാസ്,ഫിനാൻസ് മാനേജർനിഖിൽചാക്കോ,ജിതിൻ പാലക്കൽ,ശരത്.മീഡിയ മാർക്കറ്റിംഗ് ഹെഡ്ജീവൻ ഫ്രാൻസിസ് , ഏ.എസ്.ദിനേശ്, ശബരി ( പി.ആർ.ഓമാർ) 
തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .

" C/O സൈറാ ബാനു "വിന് ശേഷം ആൻ്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ബെന്നി ദയാൽ ആലപിച്ച " നേരാണോ ..." എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. 

ഫീൽ ഗുഡ് ഫൺ ഫാമിലി എൻ്റെർടെയ്നറായ ഈ ചിത്രത്തിൽ മമ്മൂട്ടി അതിഥിതാരമായി എത്തുന്നു.മമ്മുട്ടി സിനിമ നടനായി തന്നെ വേഷമിടുന്നു.  

ഷറഫുദീൻ്റെ സിനിമ കരിയറിലെ മികച്ച വേഷമാണ് ഡോ. പ്രിയദർശൻ .മികച്ച അഭിനയംകാഴ്ചവെച്ചിരിക്കുന്നു. നൈല ഉഷ ,അപർണ്ണദാസ്, ബിജു സോപാനം എന്നിവർ തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു. 

മികച്ച സംവിധായക ശൈലി എടുത്ത് പറയാം .തിരക്കഥ ഗംഭീരമായി .ഇത്തരം പ്രിയൻ മാർ നമുക്ക് ചുറ്റുമുണ്ട്. 

എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം കാണാൻ കൊള്ളാവുന്ന ഒരു കൊച്ചു സിനിമയുടെ വലിയ വിജയത്തിൻ്റെ ആരവം  തുടങ്ങി....

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.
 

No comments:

Powered by Blogger.