ഷിബു ബേബി ജോൺ സിനിമ നിർമ്മാണ രംഗത്തേക്ക് . മോഹൻലാൽ നായകൻ. വിവേക് സംവിധായകൻ.

ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോണ്‍  നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  


ഷിബു ബേബി ജോണിന്റെ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ലോഗോ കഴിഞ്ഞ ദിവസം  മോഹന്‍ലാല്‍ പ്രകാശനം  ചെയ്തിരുന്നു. 


ജീത്തു ജോസഫ് ചിത്രം 'റാം' പൂര്‍ത്തിയായ ശേഷം ഈ  സിനിമയുടെ ചിത്രീകരണം  ആരംഭിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, മാക്‌സ് ലാബും ചേര്‍ന്നാണ്  ഈ സിനിമ നിര്‍മ്മിക്കുന്നത് .സലിം പി. ചാക്കോ . 
cpK desK .

No comments:

Powered by Blogger.