" പ്രകാശൻ പറക്കട്ടെ " മികച്ച കുടുംബചിത്രമാണ്. ദിലീഷ് പോത്തനും ,മാത്യു തോമസും , നിഷാ സാരംഗും ,സൈജു കുറുപ്പും വേറിട്ട അഭിനയം കാഴ്ചവെച്ചു. മാസ്റ്റർ ഋതുൺജയ് ശ്രീജിത്ത് പുത്തൻ പ്രതീക്ഷ ..
ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത " പ്രകാശൻ പറക്കട്ടെ " തീയേറ്ററുകളിൽ എത്തി.
മാത്യു തോമസ് ദാസ് പ്രകാശനായും , ദിലീഷ് പോത്തൻ പ്രകാശനായും, നിഷാ സാരംഗ് ലതയായും, മാസ്റ്റർ ഋതുൺജയ് ശ്രീജിത്ത് രവി അഖിൽ പ്രകാശായും, സൈജുകുറുപ്പ്കോഴികുട്ടനായും,അജുവർഗ്ഗീസ്മുസ്തഫയായും, ധ്യാൻ ശ്രീനിവാസൻ പാഷൻ സുനി മാഷായും, ശ്രീജിത്ത് രവി സഖാവ് രാഘവനായും, പുതുമുഖം മാളവിക മനോജ് നീതു ആയും, ഗോവിന്ദ് പി. പൈഅൻവറായും, സ്മിനു സിജോ ലളിതയായും വേഷമിടുന്നു.
ഫന്റാസ്റ്റിക് ഫിലിംസ്,ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കഥ തിരക്കഥ സംഭാഷണംധ്യാന്ശ്രീനിവാസനും ,മനു മഞ്ജിത്,ബി കെ ഹരിനാരായണൻ എന്നിവർ ഗാനരചനയും ഷാൻ റഹ്മാൻ സംഗീതവും ,ഗുരു പ്രസാദ് ഛായാഗ്രഹണവും ,എഡിറ്റിംഗ് രതിൻരാധാകൃഷ്ണനും നിർവ്വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്-സജീവ്ചന്തിരൂര്‍,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ ഡബ്ൾയൂ ടാക്കീസ്,കല- ഷാജി മുകുന്ദ്, ചമയംവിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യകല-മനു ഡാവിഞ്ചി, സൗണ്ട്-ഷെഫിൻ മായൻ, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ഡി ജോസ്,
അസോസിയേറ്റ് ഡയറക്ടര്‍-രവീഷ് നാഥ്,അസിസ്റ്റന്റ് ഡയറക്ടര്‍-ഷറഫുദ്ദീന്,വിഷ്ണു വിസിഗ,ജോയല്‍ ജോസഫ്,
അഖില്‍,അശ്വിന്,സൗണ്ട്-സിങ്ക് സിനിമ,ഫിനാന്‍സ് കണ്ട്രോളര്-സുനില്ടിഎസ്,ഷബുഡണ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്,സഫി ആയൂർ.പി ആർ ഒ-എ എസ് ദിനേശ്, മഞ്ചു ഗോപിനാഥ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ.
ഫന്റാസ്റ്റിക് ഫിലിംസ് റിലീസ് " " ആണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച " കണ്ണ് കൊണ്ട് നുള്ളി ....." ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.
ദിലീഷ് പോത്തൻ ,നിഷാ സാരംഗ് , മാത്യു തോമസ്, സൈജു കുറുപ്പ് എന്നിവർ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇത് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ധ്യാൻ ശ്രീനിവാസൻ , അജു വർഗ്ഗീസ് എന്നിവരും പ്രേക്ഷക ശ്രദ്ധ നേടി.
ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിക്കുന്ന പ്രകാശൻ്റെയും കുടുംബത്തിൻ്റെയും ജീവിതചര്യകൾ മനോഹരമായി പ്രതിഫലിപ്പിക്കാൻ തിരക്കഥയ്ക്ക് കഴിഞ്ഞു. ഒരു സാധാരണ പീടിക കട നടത്തുന്ന പ്രകാശൻ്റെ സ്വപ്നങ്ങളും ,പിതാവിൻ്റെ വാൽസല്യങ്ങളും എല്ലാം ശ്രദ്ധേയമായി. ഉള്ളിൽ സ്നേഹം ഒതുക്കി മൂത്ത മകനെ എപ്പോഴും വഴക്ക് പറയുന്ന ലത എന്ന കഥാപാത്രം നമുക്ക് ചുറ്റുള്ള അമ്മമാരാണ്.
മികച്ച തിരക്കഥയാണ് ധ്യാൻ ശ്രീനിവാസൻ്റേത്. ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.
മുത്തച്ഛൻ്റെയും ( ടി.ജി രവി ), അച്ഛൻ്റെയും ( ശ്രീജിത്ത് രവി ), അഭിനയമികവ് തൻ്റെ ആദ്യ ചിത്രത്തിൽ തന്നെ മാസ്റ്റർ ഋതുൺജയ് ശ്രീജിത്ത് രവി കാഴ്ചവച്ചിരിക്കുന്നു. ഒരു മികച്ച ബാലതാരത്തിനെ കൂടി മലയാള സിനിമയ്ക്ക് ലഭിച്ചു.
ആദ്യ സിനിമയിലുടെ ഷഹദ് പ്രേക്ഷക മനസിൽ ഇടം നേടി.
ഒരു മികച്ച കുടുംബ ചിത്രം കൂടി മലയാള സിനിമയ്ക്ക് ലഭിച്ചു. പ്രകാശൻ പറക്കുക തന്നെ ചെയ്യും.
Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK.
No comments: