പ്രശസ്ത തമിഴ് നടൻ പൂ രാമു ( 66) അന്തരിച്ചു.

പ്രശസ്ത തമിഴ് നാടക - സിനിമ നടൻ പൂ രാമു (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 
സൂരരൈ പ്രോട്ര ,പരിയേറും പെരുമാൾ ,കർണ്ണൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. 

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന " നൻ പകൽ നേരത്ത് മയക്കം " എന്ന ചിത്രത്തിൽ പൂ രാമു  ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

പൂ രാമുവിൻ്റെ നിര്യാണത്തിൽ നടൻ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി .


No comments:

Powered by Blogger.