" ജെൻ്റിൽമാൻ2 " ൻ്റെ അണിയറയിലേക്ക് വീണ്ടും വമ്പന്മാർ.തോട്ടാ ധരണിയും മകളും കലാ സംവിധായകർ .

                                                          ബ്രമാണ്ഡ ചിത്രമായ 'ജെൻ്റിൽമാൻ2 ' വിൻ്റെ  അണിയറ സാങ്കേതിക വിദഗ്ദരായി ഒന്നിനു പിറകെ ഒന്നായി പ്രഗൽഭർ അണി ചേരുകയാണ്.നേരത്തേ തന്നെ സവിധായകനായി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ യുവ സംവിധായകൻ എ. ഗോകുൽ കൃഷ്ണാ,സംഗീതസംവിധായകനായി മരഗതമണി (കീരവാണി), ഛായഗ്രാഹകനായി ഇന്ത്യൻ സിനിമയിലെ തന്നെപ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റ് എന്നിവരുടെ പേരുകൾ നിർമ്മാതാവ്   ' ജെൻ്റിൽമാൻ ' കെ.ടി.കുഞ്ഞുമോൻ പ്രഖ്യാപിച്ചിരുന്നു.  നായികമാരായിമലയാളികളായ നയൻതാരാ ചക്രവർത്തി, പ്രിയാ ലാൽ എന്നിവരുടെ പേരുകളും  പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾകലാസംവിധായകരായി  ഇന്ത്യൻ സിനിമയിലെ പ്രഗൽഭനായ തോട്ടാ ധരണിയുടേയുംഅദ്ദേഹത്തിൻ്റെ മകൾ രോഹിണി  ധരണിയുടെയും പേരു പ്രഖ്യാപിച്ചിരിക്കുന്നു കുഞ്ഞുമോൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലേയും ബ്രമാണ്ഡ സിനിമകൾക്ക്  കലാസംവിധായകനായി  പ്രവർത്തിച്ച്  കീർത്തി നേടിയ കലാകാരനാണ് തോട്ടാ ധരണി. നായകൻ, ബോംബേ, ദളപതി, ചന്ദ്രമുഖി, ശിവാജി, ദശാവതാരം ' രുദ്രമാദേവി ', ' ഡാം 999 ' മലയാളത്തിൽ അഭിമന്യു എന്നീ സിനിമകൾക്കായും, കുഞ്ഞുമോൻ തന്നെ നിർമ്മിച്ച  ജെൻ്റിൽമാൻ, കാതലൻ, കാതൽദേശം,രക്ഷകൻ എന്നീ   ബ്രമാണ്ഡ സിനിമകൾക്കായും തോട്ടാ ധരണി ഒരുക്കിയ സെറ്റുകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ ' പൊന്നിയിൻ സെൽവ'ൻ്റെ പണിപ്പുരയിലാണിപ്പോൾ തോട്ടാ ധരണി. ജെൻ്റിൽമാൻ2 ' വിനു വേണ്ടി ഹോളിവുഡ് നിലവാരത്തിലുള്ള സെറ്റുകളാണ് തോട്ടാ ധരണിയും രോഹിണി  ധരണിയും ചേർന്ന് ഒരുക്കുകയത്രെ.

അണിയറ സാങ്കേതിക വിദഗ്ദ്ധരെല്ലാം തന്നെ ഇന്ത്യൻ സിനിമയിലെ  പ്രഗൽഭരായിരിക്കും എന്നും കുഞ്ഞുമോൻ ആവർത്തിച്ച് പറഞ്ഞിരുന്നു. ചിത്രത്തിലെ നായകൻ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ ആരൊക്കെയായിരിക്കും എന്ന് ആകാംക്ഷയോടെ സിനിമാ പ്രേമികളും സിനിമാ രംഗത്തുള്ളവരും കുഞ്ഞുമോൻ്റെ അടുത്ത അറിയിപ്പുകൾക്കായി  കാത്തിരിക്കയാണ്.

ജെൻ്റിൽമാൻ ഫിലിം ഇൻ്റർനാഷണലിൻ്റെ ബാനറിൽ കെ. ടി. കുഞ്ഞുമോൻ നിർമ്മിക്കുന്ന മെഗാ സിനിമയായ  ' ജെൻ്റിൽമാൻ2 'വിൻ്റെ ഷൂട്ടിങ്ങ് ആഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്ന് കുഞ്ഞുമോൻ പറഞ്ഞു.

സി. കെ. അജയ് കുമാർ.
പി ആർ ഒ

No comments:

Powered by Blogger.