അജയൻ വിൻസെൻ്റ് കെ.ടി.കുഞ്ഞുമോൻ്റെ " ജെൻ്റിൽമാൻ2 " ഛായഗ്രാഹകൻ.ജെൻ്റിൽമാൻ  കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന "  ബ്രമാണ്ഡ ചിത്രമായ " ജെൻ്റിൽമാൻ 2 "  എ.ഗോകുൽ കൃഷ്ണ സംവിധാനം ചെയ്യും. 

നാനിയെ നായകനാക്കി "  ആഹാ കല്യാണം "  എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയത്  എ. ഗോകുൽകൃഷ്ണ അയിരുന്നു. 
 
ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരിൽ ഒരാളായ " അജയൻ വിൻസെൻ്റാണ് "  ഛായാഗ്രഹണം  നിർവ്വഹിക്കുന്നത്. 

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയഎല്ലാഭാഷകളിലെയും ബ്രമാണ്ഡ സിനിമകൾക്ക്  ക്യാമറാമാനായി പ്രവർത്തിച്ച അനുഭവ സമ്പത്തിൻ്റെ ഉടമയാണ് അജയൻ  വിൻസെൻ്റ്. കെ.ടി. കുഞ്ഞുമോൻ തന്നെ നിർമ്മിച്ച  " രക്ഷകൻ " എന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചത്  ഇദ്ദേഹമായിരുന്നു.

ചിത്രത്തിലെ നായകൻ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർആരൊക്കെയായിരിക്കും എന്ന് പ്രേക്ഷകർ ആകാംക്ഷയിലാണ്. 

 " ജെൻ്റിൽമാൻ2"വിൻ്റെ ചിത്രീകരണം ആഗസ്റ്റ് അവസാനവാരം ആരംഭിക്കും എന്ന് അറിയുന്നു.  

  

No comments:

Powered by Blogger.