" സായാഹ്ന വാർത്തകൾ " ജൂൺ 24ന് തിയേറ്ററുകളിൽ എത്തും. ഗോകുൽ സുരേഷ് ,ധ്യാൻ ശ്രീനിവാസൻ മുഖ്യവേഷങ്ങളിൽ .

D14 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന " സായാഹ്ന വാർത്തകൾ "  ജൂൺ 24ന് തീയേറ്ററുകളിൽ എത്തും. 

ഒരു വരാനിരിക്കുന്ന സാമൂഹിക രാഷ്ട്രീയ  പ്രശ്നങ്ങളാണ്  "സായാഹ്ന വാർത്തകൾ "  പറയുന്നത്. 

സച്ചിൻ ആർ.ചന്ദ്രനും അരുൺ ചന്ദുവും ചേർന്ന് തിരക്കഥയെഴുതിയിരിക്കുന്നു. ഛായാഗ്രഹണം ശരത് ഷാജിയും ,ഗാനരചന ബി.കെ. ഹരി നാരായണൻ ,എലിസ ബേത്ത് ജോസ് എന്നിവരും, സംഗീതം പ്രശാന്ത് പിള്ള ,ശങ്കർ ശർമ്മ എന്നിവർ സംഗീതവും, ഹിഷാം യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മഫൂസ് എം.ഡി ,നൗഷാദ് ടി. എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. 

ഗോകുൽ സുരേഷ് , ധ്യാൻ ശ്രീനിവാസൻ,അജുവർഗീസ്,
ഇന്ദ്രൻസ്,പുതുമുഖം ശരണ്യ ശർമ്മ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. 


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.