" HOME " സിനിമയ്ക്ക് പുരസ്‌കാരങ്ങൾ ലഭിക്കാത്തതിൽ വിഷമമുണ്ട്: നടൻ ഇന്ദ്രൻസ് .




"HOME  "  സിനിമയ്ക്ക് പുരസ്‌കാരങ്ങൾ ലഭിക്കാത്തതിൽവിഷമമുണ്ടെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു.  " ലൂയിസ് '' എന്ന പുതിയ  ചിത്രത്തിൻ്റെ ചിത്രീകരണ വേളയിൽ കോന്നിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺ ലൈൻ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

" H0ME" സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചിലപ്പോൾ ജൂറിസിനിമകണ്ടിട്ടുണ്ടാകില്ല.
അതാകാം പുരസ്‌കാരം
ലഭിക്കാതിരിക്കാൻ കാരണമെന്നും ഇന്ദ്രൻസ്  പറഞ്ഞു.

ബലാല്‍സംഗ കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു പ്രതി ചേര്‍ക്കപ്പെട്ടത് " ഹോം "  സിനിമ തഴയപ്പെടാന്‍ കാരണമായോ എന്ന ചോദ്യത്തിന് " ഒരു കുടുംബത്തിലെ ഒരാള്‍ കുറ്റം ചെയ്താല്‍ കുടുംബത്തിലെ എല്ലാവരെയുംപിടിച്ചുകൊണ്ടുപോവുമോ "  എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. 

തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല.  " ഹോമി"നെ " ഹൃദയ " ത്തിനൊപ്പം ചേര്‍ത്ത് വയ്ക്കാമായിരുന്നുവെന്നും ഇന്ദ്രൻസ് പറഞ്ഞു.

No comments:

Powered by Blogger.