" Dreaming of Words " Documentary on Njattyela Sreedharan Out Now .Directed by Nandan .




The documentary film is about Njattyela Sreedharan, a fourth standard drop-out, who compiled a dictionary connecting four major Dravidian languages. Travelling across four states and doing extensive research, he spent twenty five years making the multilingual dictionary. This unique dictionary offers a comparative study of Malayalam, Kannada, Tamil and Telugu. 'Dreaming of Words' traces Sreedharan's life, work, love for languages and the struggles to get the dictionary published. The film also explores the linguistic and cultural diversity in India.

'Dreaming of Words' had its world premiere at the International Mother Language Day Celebrations 2021 organized by the Indira Gandhi National Centre for the Arts and the Ministry of Education (India) in partnership with UNESCO.

It was an official selection at the DC South Asian Film Festival, RapidLion Film Festival and Micheaux Film Festival. It won the Kerala State Television Award for Best Educational Documentary.
It was screened at the annual convention of the Modern Language Association and the annual conference of the Linguistic Society of America in January 2022.

Here is the link to the trailer:

The film is now streaming on the following OTT platforms:

'ഡ്രീമിംഗ് ഓഫ് വേഡ്‌സ്' എന്ന 60 മിനിറ്റ് ഡോക്യുമെന്ററി ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നു.നാല് പ്രധാന ദ്രാവിഡ ഭാഷകളെ ബന്ധിപ്പിച്ച് ഒരു നിഘണ്ടു തയ്യാറാക്കിയ ഞാറ്റ്യേല ശ്രീധരൻ എന്ന എൺപത്തിമൂന്നുകാരനെക്കുറിച്ചാണ്  ഈ ഡോക്യുമെന്ററി ഫിലിം. നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിനുശേഷം അദ്ദേഹംഒരുബീഡിത്തൊഴിലാളിയായിജോലിചെയ്യുകയായിരുന്നു. നാല് സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് വിപുലമായ ഗവേഷണം നടത്തിയ അദ്ദേഹം ഇരുപത്തിയഞ്ച് വർഷം ചെലവഴിച്ചാണ് ബഹുഭാഷാ നിഘണ്ടു രചിച്ചത്. ഈ അതുല്യ നിഘണ്ടു മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളുടെ താരതമ്യ പഠനം ചെയ്യുന്നു. 'ഡ്രീമിംഗ് ഓഫ് വേഡ്‌സ്' ശ്രീധരന്റെ ജീവിതം, ജോലി, ഭാഷകളോടുള്ള സ്‌നേഹം, നിഘണ്ടു പ്രസിദ്ധീകരിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങൾ എന്നിവയെല്ലാംഅടയാളപ്പെടുത്തുന്നു. ഇന്ത്യയിലെ ഭാഷാപരവുംസാംസ്കാരികവുമായ വൈവിധ്യവും ഈ സിനിമ അന്വേഷിക്കുന്നു.

സെൻട്രൽ ഫ്ലോറിഡ ഫിലിം ഫെസ്റ്റിവൽ, റാപ്പിഡ് ലയൺ ഫിലിം ഫെസ്റ്റിവൽ, ഷിക്കാഗോ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽഎന്നീഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. മികച്ച വിദ്യാഭ്യാസഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. വാഷിങ്ടൺ ഡിസി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഡോക്യൂമെന്ററിക്കുള്ള ഓഡിയൻസ് അവാർഡ് നേടി.
2022 ജനുവരിയിൽ മോഡേൺ ലാംഗ്വേജ് അസോസിയേഷന്റെ വാർഷിക കൺവെൻഷനിലും ലിംഗ്വിസ്റ്റിക് സൊസൈറ്റി ഓഫ് അമേരിക്കയുടെ വാർഷിക സമ്മേളനത്തിലും ഇത് പ്രദർശിപ്പിച്ചു.

ശ്രീധരേട്ടനെ കൂടാതെ ഡോ. കെ. പി. മോഹനൻ (മുൻ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. പി. കെ. പോക്കർ (മുൻ ഡയറക്ട‍ർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്, മലയാളം - തമിഴ് ഡിക്ഷണറി പ്രസിദ്ധീകരിക്കാൻ മുൻകൈയെടുത്തത് ഇദ്ദേഹം ആയിരുന്നു), കെ. കെ. രമേഷ് ( എഴുത്തുകാരൻ,അഡ്വക്കേറ്റ് ), അർത്ഥം കണ്ടെത്താൻ സഹായിച്ച ഉഷ ടീച്ചർ, സീതാറാം മാസ്റ്റർഎന്നിവരുംഡോക്യുമെന്‍ററിയിൽ കടന്നുവരുന്നു. ഒരു മണിക്കൂറാണ് ദൈർഘ്യം.
ഡോക്യുമെന്‍ററിയുടെ നി‍ർമാണവും സംവിധാനവും നന്ദൻ. ഛായാഗ്രഹണം - സുർജിത്ത് എസ് പൈ, എഡിറ്റിംഗ് - ശ്രീവത്സൻ ആർ എസ്, സംഗീതം - പ്രശസ്ത ഗായകൻ അരുൺ എളാട്ട്, സൗണ്ട് ഡിസൈൻ - അക്ഷയ് വൈദ്യ

ട്രെയിലറിലേക്കുള്ള ലിങ്ക് ഇതാ:

സിനിമ ഇപ്പോൾ താഴെപ്പറയുന്ന OTT പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുന്നു:

മൂവിസെയിന്റ്സ് - https://www.moviesaints.com/movie/dreaming-of-words
ഏബിസി ടാക്കീസ് - https://abctalkies.com/app/movie-detail/62399f7dd6f9259a75b81afa

Kindly consider sharing about 'Dreaming of Words'. I believe that 83 year old Njattyela Sreedharan's story will be inspiring for many. I have attached the poster and a few stills of the film along with this mail. Looking forward to hearing from you.

Thanks and regards,
Nandan.

No comments:

Powered by Blogger.