ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ശിവ കാർത്തികേയൻ്റെ " DON " മികച്ച ചിത്രമാണ്.

ശിവ കാർത്തികേയൻ ,പ്രിയങ്ക അരുൾ മോഹൻ ,എസ്.ജെ സൂര്യ ,സമുദ്രക്കനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  സിബി ചക്രവർത്തി രചനയും സംവിധാനവും  നിർവ്വഹിക്കുന്ന  ചിത്രമാണ് " DON " .

പിതാവിൻ്റെ ( സമുദ്രകനി )  നിർദ്ദേശപ്രകാരം ബെസ്റ്റ് എഞ്ചീനിയറിംഗ് കോളേജിൽ ചക്രവർത്തിയെന്ന ഡോൺ 
( ശിവ കാർത്തികേയൻ ) പ്രവേശിക്കുന്നു. തൻ്റെ അഭിനിവേശം എന്താണ് എന്ന് ചക്രവർത്തി അന്വേഷണം നടത്തി കൊണ്ട് ഇരിക്കുന്ന വേളയിൽ ആണ്  കോളേജിൽ  എത്തുന്നത്. ചക്രവർത്തിയുടെ പിതാവ്  കർശനക്കാരനാണ് .

ആത്മാവിനെ  ചൂഷണം ചെയ്യുന്ന പരിതസ്ഥിതിയിൽ ആയിരിക്കുമ്പോൾചക്രവർത്തി ജീവിതത്തിൽ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാൻകഴിയുന്നുണ്ടോ എന്നാണ് സിനിമ പറയുന്നത്.

കോളേജിലെ ഫാക്കൽറ്റി അംഗമായ ഡോ. ഭൂമിനാഥൻ 
( എസ്.ജെ സുര്യ ) അവൻ്റെ ദൗർഭാഗ്യത്തെ കൂട്ടി ചേർക്കുന്നു. ഡോണും അങ്കയാർകണ്ണിയും ( പ്രിയങ്ക അരുൾ മോഹൻ )  തമ്മിലുള്ള പ്രണയരംഗങ്ങൾ  ശ്രദ്ധേയമാണ്.രക്ഷാകർതൃത്താവിൻ്റെ പറയാത്ത സ്നേഹം പ്രേക്ഷകരെ സിനിമ 
ബോദ്ധ്യപ്പെടുത്തുന്നുണ്ട്. 

സമുദ്രക്കനിയുടെ പിതാവ് വേഷം മനോഹരമാണ്. എസ്. ജെ. സൂര്യയുടെ വേഷവും അതി മനോഹരമാണ്. സൂരി, ബാല ശരവണൻ ,ആർ ജെ വിജയ്, ശിവാംഗി കൃഷ്ണകുമാർ, ആദിര പാണ്ടിലക്ഷ്മി ,രാജു ജയമോഹൻ,  ശാരിക് ഹസൻ  എന്നിവരും ഉറച്ച പിൻതുണ സിനിമയ്ക്ക് നൽകുന്നു.

രാധാരവി ,കാളി വെങ്കിട്ട്. സിങ്കപുലി ,മനോബാല, ജോർജ്ജ് മാര്യൻ, വിൽഫ്രണ്ട് റയാൻ എന്നിവരോടൊപ്പം സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

കെ.എം. ഭാസ്കരൻ ഛായാഗ്രഹണവും, നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും, അനിരുദ്ധ് രവിചന്ദർ സംഗീതവും നിർവ്വഹിക്കുന്നു. 40 കോടി മുതൽ മുടക്കള്ള ഈ ചിത്രംഅലിരാജസുബാസ്കരനുംനടൻശിവകാർത്തികേയനും ചേർന്നാണ്നിർമ്മിച്ചിരിക്കുന്നത്

ശിവകാർത്തികേയൻ മികച്ച  അഭിനയം കാഴ്ചവച്ചിരിക്കുന്നു.
യുവാക്കൾക്കും ,കുടുംബ പ്രേക്ഷകർക്കും വേണ്ടിയുള്ള സിനിമയാണിത്.ക്യാമ്പസിൻ്റെ
പശ്ചാത്തലത്തിൽ
മനോഹരമായ പ്രണയകഥയും, കുടു:ബകഥയും എല്ലാം ചേരുന്ന ചിത്രമാണിത്. പിതാവും മകനും തമ്മിലുള്ള ആത്മബന്ധവും പരമാർശിക്കുന്ന ചിത്രം കൂടിയാണ് " DON " .

Rating : 4 / 5.
സലിം പി. ചാക്കോ .
cpK desK .
 

No comments:

Powered by Blogger.