തൃശൂർപൂരത്തെ വരവേറ്റുകൊണ്ടൊരു സംഗീത ആവിഷ്കാരം. " തൃശ്ശൂർ പൂരം ഫീസ്റ്റ് " .

ദുബായ് ആസ്ഥാനമായ ഡിജെയായ  ജെ എം 5 ഉം പ്രശസ്ത പിന്നണി ഗായകനായ കൗഷിക് മേനോനും ഒന്നിക്കുന്ന സംഗീത വിസ്മയ മാണിത്. തൃശൂർ പൂരത്തിന്റെ തുടിപ്പും പ്രസരിപ്പും എല്ലാം  പ്രവാസി മലയാളികൾക്ക് എന്നും ഉത്സവമാണ്. നാട്ടിൽ ഇല്ലെങ്കിലും പൂരത്തിൽ അവരും പങ്കാളികളാകുന്ന വിധത്തിൽ ,ന്യൂജൻ ഹരമായ കാന്ത എന്ന റീമിക്സ്  ഗാനത്തിലൂടെയാണ് ആസ്വാദകർക്ക്മുന്നിലെത്തിയിരിക്കുന്നത്.തൃശ്ശൂർപൂരംയാഥാർത്ഥ്യമാക്കുന്ന ഗാനതരംഗം ആണ് പൂരംഫീസ്റ്റ് ലൂടെ  സൃഷ്ടിക്കുന്നത്.

ഒരു ഡിജെയും ഗായകനും ഒന്നിക്കുന്ന സംഗീതസപര്യ ആദ്യമായിട്ടാണ് ഇറങ്ങുന്നത്. കൗശിക് മേനോൻ എന്ന ഗായകൻ ദുബായിൽ എഫ് എം റേഡിയോയിൽ ആർ ജെ ആയി ജോലി  ചെയ്യുകയാണ്. ഇതിനോടകംതന്നെ കുറെയധികം മലയാളം, തമിഴ്  സിനിമയിലും  പിന്നണിഗാനം പാടിയിട്ടുണ്ട്. ഇതിൽ വാരിക്കുഴിയിലെകൊലപാതകം, അനുഗ്രഹീതൻ ആന്റണി, എന്നീ ചിത്രങ്ങളിലെ കൗശിക് മേനോൻ പാടിയ ഗാനങ്ങൾ ശ്രദ്ധേയമാണ്. 

പി ആർ ഓ എം കെ ഷെജിൻ.


No comments:

Powered by Blogger.