ജയസൂര്യയുടെ " ജോൺ ലൂതറിലെ " വീഡിയോ ഗാനം പുറത്തിറങ്ങി.


ജയസൂര്യ, ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂതര്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് നജീം അര്‍ഷാദ്, നാരായണി ഗോപന്‍ എന്നിവര്‍ ആലപിച്ച 'ഒരു നാളിതാ പുലരുന്നു മേലെ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് മനോരമ മ്യൂസിക്ക് സോംഗ്‌സന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായത്.
 ദീപക് പറമ്പോള്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍,ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.
കോ പ്രൊഡ്യുസര്‍- ക്രിസ്റ്റീന തോമസ്സ്, സംഗീതം- ഷാന്‍ റഹ്മാന്‍, എഡിറ്റിംങ്- പ്രവീണ്‍ പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ ബി മേനോന്‍, കല- അജയ് മങ്ങാട്, മേക്കപ്പ്- ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ, സ്റ്റില്‍സ്- നവീന്‍ മുരളി, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, പരസ്യക്കല- ആനന്ദ് രാജേന്ദ്രന്‍, വിതരണം- സെഞ്ച്വറി റിലീസ്

പി. ആര്‍.ഒ:എ എസ് ദിനേശ്.

No comments:

Powered by Blogger.