ബിജു മേനോൻ, ജോജു ജോർജ്ജ് മികച്ച നടൻമാർ . രേവതി മികച്ച നടി. ക്യഷാന്തിൻ്റെ " ആവാസവ്യൂഹം " മികച്ച സിനിമ .

2021ലെ മികച്ച ചലച്ചിത്രങ്ങൾക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ  സിനിമ -  സാംസ്കാരിക  മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.  

142 സിനിമകളാണ് ഇത്തവണ അവാർഡിനായിസമർപ്പിക്കപ്പെട്ടത്. അതിൽ നിന്ന് 29  മികച്ച ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് വിലയിരുത്താൻ, രണ്ടു പ്രാഥമിക ജൂറികൾ ചേർന്ന് സമർപ്പിച്ചത്. രണ്ട് സിനിമകളെ ജൂറി ഉൾപ്പെടുത്തി. 65 നവാഗത സംവിധായകരും, 5 വനിത സംവിധായകരുടെയും സിനിമകൾ ഉണ്ടായിരുന്നു. 

ഇത്തവണ വമ്പൻ താരങ്ങളുൾപ്പെടെയുള്ളവരുടെ വലിയ മത്സരമാണ് നടന്നത്. 

ബിജു മേനോനും ജോജു ജോര്‍ജുമാണ് മികച്ച നടന്മാര്‍. "നായാട്ടി" ലെ അഭിനയത്തിന്  ജോജു ജോര്‍ജിനും 'ആര്‍ക്കറിയാം' എന്ന ചിത്രത്തിലെ അഭിനയത്തിനും  ബിജു മേനോനും ആണ് അവാര്‍ഡ്.

"ഭൂതകാലം" എന്ന സിനിമയിലെ അഭിനയത്തിനാണ് രേവതി പുരസ്കാരത്തിന് അര്‍ഹയായത്. കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത " ഹൃദയം ആണ് മികച്ച ജനപ്രിയ ചിത്രം. 

സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു  ഇത്തവണത്തെ പ്രത്യേകത.2020ൽ  എൺപത്തോളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കിൽ ഇത്തവണ ജൂറിക്ക് മുന്നിലെത്തിയത് 142 ചിത്രങ്ങളാണ്. അന്തിമ റൗണ്ടിൽ 45ഓളം സിനിമകൾ എത്തി.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ആയിരുന്നു  ജൂറി ചെയർമാൻ. 

(തുടരും ) 

No comments:

Powered by Blogger.