" വാമനൻ " മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.




ഇന്ദ്രൻസിനെ നായകനാക്കി നവാഗതനായ എ ബി  ബിനിൽ  കഥതിരക്കഥസംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "വാമനൻ" എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസായി.

മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽബൈജു,അരുൺ,നിർമ്മൽപാലാഴി,സെബാസ്റ്റ്യൻ,ബിനോജ്,ജെറി,മനു ഭാഗവത്, ആദിത്യ സോണി,സീമ ജി നായർ,ദിൽസ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രഘു വേണുഗോപാൽ,രാജീവ് വാര്യർ.അശോകൻകറുമത്തിൽ,സുമ മേനോൻ,ലൈൻ പ്രൊഡ്യൂസർ-രജിത സുശാന്ത്.
അരുൺ ശിവഛായഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മ,വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ  ജോർജ് സംഗീതം പകരുന്നു.എഡിറ്റർ-സനൽ രാജ്,പ്രൊഡക്ഷൻകൺട്രോളർ-ബിനു മുരളികല-നിധിൻ എടപ്പാൾ,മേക്കപ്പ്-അഖിൽ ടി രാജ്,വസ്ത്രാലങ്കാരം-സൂര്യ ശേഖർ,സ്റ്റിൽസ്-അനു പുളിക്കൽ,പരസ്യക്കല-
സൗണ്ട്-കരുൺ പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ-ടൈറ്റ്സ് അലക്സാണ്ടർ.

ഒരു മലയോര  ഗ്രാമത്തിൽ  ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥ ...ഒരു ഹൊറർ സൈക്കോ ത്രില്ലർ ചിത്രമാണ് "വാമനൻ.

പി ആർ ഒ-എ എസ്.ദിനേശ്.


No comments:

Powered by Blogger.