ഗുരുവിൻ്റെ സിനിമാ വിജയത്തിൽശിഷ്യൻ്റെ സെറ്റിലൊരു ആഘോഷം.ജീത്തു ജോസഫിൻ്റെ സിനിമയായ "12th മാൻ" വിജയമായപ്പോൾ അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യനും,കോ ഡയറക്ടറുമായ സുധീഷ് രാമചന്ദ്രൻ ആദ്യമായി ഡയറക്ട് ചെയ്യുന്ന "ഇനി ഉത്തരം" സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ജീത്തു ജോസഫിൻ്റെ ദൃശ്യം സിനിമയിലെ സഹദേവനിലൂടെ മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ച കലാഭവൻ ഷാജോനും, 12th man സിനിമയിലെ താരമായ ചന്തു നാഥും, കൂടാതെ ഹരീഷ് ഉത്തമൻ, അപർണ ബാലമുരളി, ജാഫർഇടുക്കിഎന്നിവർക്കൊപ്പം " ഇനി ഉത്തരം" സിനിമയുടെ മുഴുവൻ ടെക്നീഷ്യൻമാരും ആഘോഷത്തിൽ പങ്കെടുത്തു. ജീത്തു ജോസഫിൻ്റെ മുൻ സിനിമയായ "ലൈഫ് ഓഫ് ജോസൂട്ടി"യുടെ ക്യാമറാമാനായ രവി ചന്ദ്രൻ തന്നെയാണ് ശിഷ്യൻ്റെ ആദ്യ ചിത്രത്തിനും ഛായാഗ്രഹണം നിർവഹിക്കുന്നത്. 

വിശദാംശങ്ങൾ അധികം പുറത്ത് വിട്ടിട്ടില്ലാത്ത "ഇനി ഉത്തരം"  പാലക്കാട് ധോണിയിൽ ചിത്രീകരണം പുരോഗമിക്കുന്നു.
 അപർണ ബാലമുരളി, ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്‌, സിദ്ധാർഥ് മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
എ ആന്റ് വി എന്റർറ്റൈൻമെന്റിന്റെ  ബാനറിൽ വരുൺ,
അരുൺ എന്നിവർ 
ചേർന്ന് നിർമ്മിക്കുന്ന "ഇനി ഉത്തരം" എന്ന ഈ ചിത്രത്തിന്റെ രചന, സഹോദരങ്ങളായ രഞ്ജിത്,സനീഷ് (ഉണ്ണി) എന്നിവർ നിർവ്വഹിക്കുന്നു. രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

 H2O Spell പ്രോജക്ട് ഡിസൈൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് ജിതിൻ ഡി കെ നിർവ്വഹിക്കുന്നു.വിനായക് ശശികുമാർ എഴുതിവരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് സംഗീതംപകരുന്നു.പ്രൊഡക്ഷൻകൺട്രോളർറിന്നിദിവാകർ,വിനോഷ് കൈമൾ,കല-അരുൺ മോഹനൻ,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം-
ധന്യ ബാലകൃഷ്ണൻ,ചീഫ് അസോസിയേറ്റ്-ദീപക് നാരായണൻ,സ്റ്റിൽസ്-ജെഫിൻ ബിജോയ്,ഡിസൈൻ - ജോസ് ഡൊമനിക്. 

പി ആർ ഒ-
എ.എസ്.ദിനേശ്.

No comments:

Powered by Blogger.