" പള്ളിമണി " സിനിമയെ കുറിച്ച് വിനയന്റെ പോസ്റ്റ് വൈറലായി.

പള്ളിമണി സിനിമയെ കുറിച്ച് വിനയന്റെ പോസ്റ്റ് വൈറലായി
പള്ളിമണി  പ്രിവ്യു കണ്ട ശേഷം സംവിധായകൻ വിനയൻ തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റ് വൈറലായി...

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം...
"
എൻെറ കൂടെ നിരവധി സിനിമകളിൽ സഹകരിച്ചിട്ടുള്ള അനിൽ കുമ്പഴ ആദ്യമായി സംവിധാനം നിർവ്വഹിച്ച "പള്ളിമണി" എന്ന സിനിമ ഇന്നു കണ്ടു..

 പുതുമുഖ സംവിധായകൻ എന്ന നിലയിൽ അനിൽ അഭിനന്ദനംഅർഹിക്കുന്നു...
ഭാവനാശാലിയായ ഒരു നല്ല സംവിധായകനെ അനിലിലൂടെ പ്രതീക്ഷിക്കാം... ഉടൻതന്നെ തീയറ്ററുകളിൽ എത്തുന്ന പള്ളിമണിയുടെ നിർമ്മാതാവ് ലഷ്മി അരുൺ മേനോനും, അനിലിനും ടീമിനും ആശംസകൾ"

14 വർഷത്തിനുശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമാണ് പള്ളിമണി. നിത്യയെ കൂടാതെ ശ്വേതാമേനോൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്ന ചിത്രം ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇത് പ്രശസ്ത കലാസംവിധായകൻ  അനിൽകുമ്പഴയാണ്. ചിത്രത്തിന്റെ പ്രിവ്യു ഷോ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ വെച്ച് നടന്നു. 
എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ.  കെ. ആർ നാരായണൻ രചിച്ചിരിക്കുന്ന വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന  'പള്ളിമണി'യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ  'പള്ളിമണി'യുടെ  കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്.  ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു. സിനിമ ഉടൻ തന്നെ റിലീസ് ഉണ്ടാകും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

കലാസംവിധാനം- സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം- ബ്യൂസി ബി ജോണ്‍, മേക്കപ്പ്- പ്രദീപ് വിതുര, എഡിറ്റിംഗ്- ആനന്ദു എസ് വിജയി, സ്റ്റില്‍സ്- ശാലു പേയാട്, ത്രില്‍സ്- ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍- രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍- സേതു ശിവാനന്ദന്‍.
വാര്‍ത്ത പ്രചരണം- 
സുനിത സുനില്‍.

No comments:

Powered by Blogger.