ഹൃസ്വചിത്രം " കാശി " ശ്രദ്ധ നേടുന്നു.

പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തി പ്രധാന വേഷത്തിൽ എത്തുന്ന "കാശി " എന്ന ഹൃസ്വ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. വിവിധ ഫെസറ്റുവെലുകളിൽ ഇരുപതോളംപുരസ്ക്കാരങ്ങൾക്ക് അർഹമായ ഹൃസ്വ ചിത്രമാണ് "കാശി " കാശിയിലെ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു...... ലാൽ പ്രിയനാണ് ഇതിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് രാജേഷ് പാണാവള്ളി , സലിൽ കൈതാരം, ചിത്ര പൈ എന്നിവർ വേഷമിടുന്നു അനിൽ K ചാമി ക്യാമറയും ഇബ്രു Fx എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു.

ഒരു നിമിഷത്തെ വൈകാരിക നിമിഷത്തിൽ ചെയ്തുപ്പോയ കുറ്റങ്ങളിൽ നീറിപ്പുകയുന്ന ജയിൽ ജീവിതങ്ങളുടെ കഥയാണ് കാശി. എല്ലാം മനസിൽ ഒളിപ്പിച്ച്എല്ലാവർക്കും സന്തോഷം പകർന്നു നടക്കുന്ന കാശിനാഥൻ എന്ന ചെറുപ്പക്കാരൻ.എഴുത്തുകാരനും ജയിൽ വാർഡനുമായ സഹജൻ ജയിലിലേക്ക് സ്ഥലം മാറി വരുന്നതോടെ കാശിയുടെ ജീവിതം മാറിമറിയുന്നു. കാശിയുടെ ജീവിതത്തിലേക്ക് സഹജന്റെ യാത്രയിൽ യഥാർത്ഥ കാര്യങ്ങൾ മനസിലാക്കുന്നു സഹജൻ, സ്നേഹത്തിന്റെ  ശേഷിപ്പുകൾ ഇപ്പോഴും മനുഷ്യന്റെ മനസിൽ പോയിട്ടില്ല എന്ന് മനസിലാക്കി തരുന്നതാണ് "കാശി ".

No comments:

Powered by Blogger.