കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കി ആദിയും അമ്മുവും പൂർത്തിയായി.....


അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്ത് നിർമ്മാണവും വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർചേർന്ന്സംവിധാനവും നിർവ്വഹിക്കുന്ന "ആദിയും അമ്മുവും " പൂർത്തിയായി.

സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെ യാണ് ചിത്രം ചർച്ച ചെയ്യുന്നത്.  കുട്ടികളുടെസുരക്ഷിതത്ത്വമാണ് ഇതിവൃത്തം.  

പള്ളിമൺ സിദ്ധാർത്ഥ സ്കൂളിലെ ഇരുന്നൂറോളം കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുംകുട്ടികൾക്കായുള്ള ഈ ചിത്രത്തിൽ വേഷമിടുന്നു. ജാസി ഗിഫ്റ്റിനും കെ കെ നിഷാദിനുമൊപ്പം ചിത്രത്തിലെ ഗാനങ്ങൾ പാടിയിരിക്കുന്നതും സ്കൂളിലെ കുട്ടികൾ തന്നെയാണ്.  

ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ , ബാലാജി ശർമ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ , എസ് പി മഹേഷ്, അജിത്കുമാർ , അഞ്ജലി നായർ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു.

ബാനർ - അഖിൽ ഫിലിംസ്, നിർമ്മാണം -സജി മംഗലത്ത്, സംവിധാനം - വിൽസൺ തോമസ്, സജി മംഗലത്ത്, കഥ, തിരക്കഥ, ഗാനരചനവിൽസൺ തോമസ്, ഛായാഗ്രഹണം - അരുൺ ഗോപിനാഥ് , എഡിറ്റിംഗ് - മുകേഷ് ജി മുരളി, പ്രൊഡക്ഷൻ ഡിസൈനർ - അജിത്കുമാർ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - രതീഷ് ഓച്ചിറ, ഋഷിസൂര്യൻ പോറ്റി, അസ്സോസിയേറ്റ് ഡയറക്ടർ - എസ് പി മഹേഷ്, സംഗീതം - ആന്റോ ഫ്രാൻസിസ് , ആലാപനം - ജാസി ഗിഫ്റ്റ്, കെ കെ നിഷാദ്, കല- ജീമോൻ മൂലമറ്റം, ചമയം -ഇർഫാൻ , കോസ്‌റ്റ്യും - തമ്പി ആര്യനാട്, കോറിയോഗ്രാഫി - വിനു മാസ്റ്റർ, പശ്ചാത്തല സംഗീതം - വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ചന്തു കല്യാണി, അനീഷ് കല്ലേലി , ക്രിയേറ്റീവ് ഹെഡ് - സുരേഷ് സിദ്ധാർത്ഥ , വിഷ്വൽ എഫക്ട്സ് - മഹേഷ് കേശവ് , ഫിനാൻസ് മാനേജർ - ബിജു തോമസ്, സ്റ്റിൽസ് - സുനിൽ കളർലാന്റ്.

കൊല്ലവും പരിസര പ്രദേശങ്ങളുമായിരുന്നു ലൊക്കേഷൻ .

അജയ് തുണ്ടത്തിൽ 
( പി.ആർ.ഓ ) 

No comments:

Powered by Blogger.