" പ്രകാശൻ പറക്കട്ടെ " വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു.


ദിലീഷ് പോത്തൻ, മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന " പ്രകാശൻ പറക്കട്ടെ " എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.

മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്ന് ജാസി ഗിഫ്റ്റ് ആലപിച്ച " കണ്ണു കൊണ്ടു നുള്ളി നീ...."എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി,ഗോവിന്ദ് വി പെെ,നിഷാ സാരംഗ് തുടങ്ങിയവർക്കൊപ്പം
നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍  മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ്ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്.

ഫന്റാസ്റ്റിക് ഫിലിംസ്,ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ധ്യാന്‍ ശ്രീനിവാസന്‍  എഴുതുന്നു. മനു മഞ്ജിത്,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റർ-രതിൻ രാധാകൃഷ്ണൻ.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ ഡബ്ൾയൂ ടാക്കീസ്,കല- ഷാജി മുകുന്ദ്, ചമയം-വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി എസ്, സ്റ്റിൽസ്-ഷിജിൻ   പി രാജ്,പരസ്യകല-മനു ഡാവിഞ്ചി, സൗണ്ട്-ഷെഫിൻ മായൻ, പ്രൊജക്ട് ഡിസൈനർ- ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ഡി ജോസ്,അസോസിയേറ്റ് ഡയറക്ടര്‍രവീഷ്നാഥ്,അസിസ്റ്റന്റ്ഡയറക്ടര്‍ഷറഫുദ്ദീന്‍,വിഷ്ണു വിസിഗ,ജോയല്‍ ജോസഫ്,അഖില്‍,അശ്വിന്‍,സൗണ്ട്-സിങ്ക് സിനിമ,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ ടി എസ്,ഷിബുഡണ്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്,സഫി ആയൂർ.ജൂൺ 17-ന്
ഫന്റാസ്റ്റിക് ഫിലിംസ് റിലീസ് "പ്രകാശൻ പറക്കട്ടെ "തിയ്യേറ്ററിലെത്തിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.