" ജന ഗണ മന " ഒടിടി റിലീസിലേക്ക് .

പൃഥ്വിരാജ് സുകുമാരൻ , സുരാജ് വെഞ്ഞാറമൂട് എന്നിവര്‍കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച " ജനഗണമന "  മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ഈ ചിത്രത്തിന്റെ ഒടിടി റിലീസ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മെയ് 27ന് ഒടിടി നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് .

" ക്വീന്‍ "  എന്ന ആദ്യ ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് മികച്ച പ്രതികരങ്ങളാണ് ലഭിച്ചത്.

ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ പശ്ചാത്തലം വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന  ഈ ചിത്രം വൻ വിജയം നേടിവരുന്ന വേളയിലാണ് ഒടിടി റിലീസിന് തയ്യാറാകുന്നത് .

No comments:

Powered by Blogger.