ഒരപാര കല്യാണവിശേഷം സംവിധായകൻ സിദ്ദീഖ് ടൈറ്റിൽ പ്രകാശനം നടത്തി.സർക്കാർജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഒരപാര കല്യാണവിശേഷം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം സംവിധായകൻ സിദ്ദിഖ് കഴിഞ്ഞ ദിവസം എറണാകുളത്ത് നിർവ്വഹിച്ചു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ റിലീസ് ചെയ്യും

സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിനുവേണ്ടി അജയൻ വടക്കയിൽ, മനോജ് ശബരി, സജേഷ് വാകേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒരപാര കല്യാണവിശേഷം അനീഷ് പുത്തൻപുര തിരക്കഥയും, സംവിധാനവും നിർവഹിക്കുന്നു. കഥ - സുനോജ്, ഛായാഗ്രഹണം - ഷമീർ ജിബ്രാൻ, എഡിറ്റർ - പി.സി.മോഹനൻ, സംഗീതം -ഹരികുമാർ ഹരേറാം, ഗാനരചന - പ്രേംദാസ് ഇരുവല്ലൂർ, പ്രെമോദ് വെള്ളച്ചാൽ, കല - വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ് -പ്രേംജി, പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, കോസ്റ്റ്യൂം - വിനീത് ദേവദാസ്, ബി.ജി.എം- സാമുവൽ അബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ,  അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകരൻ, സ്റ്റിൽ - ശാലു പേയാട്.

ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ, ശിവാനി ഭായ്, ഭീമൻ രഘു, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശശി കലിംഗ, ശിവദാസ് മട്ടന്നൂർ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സോമൻ ശേഖരൻ, ശിവദാസ് മാറമ്പിള്ളി, ചന്ദ്രമോഹൻ, കണ്ണൂർ ശ്രീലത, രശ്മി അനിൽ, വത്സല മടിക്കൈ എന്നിവർ അഭിനയിക്കുന്നു. കൂത്തുപറമ്പ്, കോളയാട് പ്രദേശക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ പൂർത്തിയായ ഈ ചിത്രം ജൂൺ മാസം പ്രദർശനത്തിനെത്തും.

പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.