കൊച്ചി കലൂരിലെ "അമ്മ" ആസ്ഥാനമന്ദിരത്തിൽ വെച്ച് "അമ്മ" അംഗങ്ങളുടെ ഒത്തുചേരലും, ആരോഗ്യ പരിശോധന ക്യാമ്പും നടത്തി.

 കൊച്ചി കലൂരിലെ "അമ്മ" ആസ്ഥാനമന്ദിരത്തിൽ വെച്ച് "അമ്മ" അംഗങ്ങളുടെ ഒത്തുചേരലും , ആരോഗ്യ പരിശോധന ക്യാമ്പും നടത്തി.

അപ്പോളോ ആഡ്ലക്സ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രശസ്ത ഡോക്ടർമാരുടെ സഹായത്തോടെ പ്രാഥമിക പരിശോധനകൾക്കൊപ്പം ജനറൽ മെഡിസിൻ (General Medicine) - കാർഡിയോളജി (Cardiology)- ഗയനക്കോളജി (Gynaecology) - സംബന്ധമായ പരിശോധനകളുംഡോക്ടർമാരുടെനിർദ്ദേശ്ശങ്ങളുംസേവനവുംലോട്ടസ് കണ്ണാശുപത്രി നേതൃത്വം നൽകിയ കണ്ണ് പരിശോധനയുംപ്രതിവിധികളും, ഡെന്റൽ വിഭാഗത്തിനായി ഡി ഫാർക് ക്ലിനിക്കിന്റെ സഹായത്തോടെ പരിശോധനകളും സ്‌മൈൽ കറക്‌ഷൻ തുടങ്ങി അനുബന്ധ ചികിത്‌സാ സഹായവും,  ഇ എൻ ടി സംബന്ധമായും തൈറോയിഡ്‌ രോഗനിർണ്ണയവും കൂടാതെ ഓഡിയോഗ്രാം (കേൾവിശക്തി) ടെസ്റ്റ് എന്നിവ ആൽഫ ഹോസ്പിറ്റലിന്റെ സഹായത്തിലും  ബ്യൂട്ടി - സ്കിൻ - ഹെയർ - നെയിൽ തുടങ്ങിയ വിഷയങ്ങളിൽ നിർദ്ദേശങ്ങളും സഹായവുമായി ഇഎനാ ക്ലിനിക്ന്റെ സേവനവും ഈ ക്യാമ്പിൽ ഒരുക്കിയിരുന്നു . കൂടാതെ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്കു ആരോഗ്യ വകുപ്പ് നിഷ്‌കർഷിച്ച സമയ പരിധി പൂർത്തിയായവർക്കു കോവിഡ് വാക്ക്സിനേഷന്റെ ബൂസ്റ്റർ ഡോസ് (കോവിഷിൽഡ്) നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 3 അത്യാവശ്യ ഘട്ടങ്ങളിൽ സൗജന്യമായി വാക്സിനേഷൻ ക്യാമ്പ് പൊതുജനങ്ങൾക്കുൾക്കുൾപ്പെടെ - "അമ്മ"  ഇതിനുമുൻപ് ഒരുക്കിയിട്ടുണ്ടായിരുന്നു.  

"അമ്മ" അംഗങ്ങൾക്കായി ഒരുക്കിയിട്ടുള്ള ഒത്തു ചേരലിന്റെ  ചടങ്ങു് ഉൽഘcടനം ചെയ്തത്  സംഘടനയുടെ ഒന്നാമത്തെ അംഗമായ ശ്രീ. സുരേഷ്‌ ഗോപി ആണ്.  അദ്ദേഹം ഹൃദയം തുറന്നു സംസാരിക്കുകയുണ്ടായി.

ഒത്തുചേരലിന്റെ ഭാഗമായി പഴയിടത്തിന്റെ സദ്യയും അംഗങ്ങളുടെ കലാപ്രകടനവും ഉണ്ടായി.

No comments:

Powered by Blogger.