" ജോ ആന്റ് ജോ " രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.മാത്യു തോമസ്,നസ്ലൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന  "ജോ ആന്റ് ജോ " എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.

വീരപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നായയുടെ പോസ്റ്ററാണ് റിലീസ് ചെയ്തത്.
വീരപ്പൻ.

പേരുപോലെ  അത്ര  പ്രശ്നക്കാരൻ ഒന്നുമല്ല. തിന്നുക  ഉറങ്ങുക  എന്നല്ലാതെ വലിയ  അദ്ധ്വാനത്തിനൊന്നും   താത്പര്യവുമില്ല. ലോക്ക്‌ഡൗൺ വന്നതിനു  ശേഷം കൂട്ടിലടക്കപെട്ട തന്റെ  അവസ്ഥ തന്നെ വീട്ടുകാർക്കും നാട്ടുകാർക്കും വന്നതിന്റെ  ചെറിയൊരു  സന്താഷവുമുണ്ട്  പുള്ളിക്ക്. 
മെയ് പതിമൂന്നിന് 
"ജോ ആന്റ് ജോ" ഐക്കോൺ സിനിമാസ് തിയ്യേറ്ററിലെത്തിക്കും.
  ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി,സ്മിനു സിജോയ്, ലീന ആന്റെണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അരുൺ ഡി ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു.
ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
 പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ്സ താനൂർ, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-
സുജിത്ത് സി എസ്,
സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.