സം​ഗീതസംവിധായകനും സന്തൂർ വിദ​ഗ്ധനുമായിരുന്ന പണ്ഡിറ്റ് ശിവ്കുമാർ ശർമ( 84) അന്തരിച്ചു.

സം​ഗീതസംവിധായകനും സന്തൂർ വിദ​ഗ്ധനുമായിരുന്ന പണ്ഡിറ്റ് ശിവ്കുമാർ ശർമ( 84) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന്മുംബൈയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളുളള പണ്ഡിറ്റ് ശിവ്കുമാർ ശർമ കഴിഞ്ഞ ആറുമാസമായിചികിത്സയിൽക്കഴിയുകയായിരുന്നു.

1967 -ൽ പുല്ലാങ്കുഴൽ പ്രതിഭ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയും ബ്രിജ് ഭൂഷൻ കാബ്രയുമായിച്ചേർന്ന് ശിവ്കുമാർ ശർമ പുറത്തിറക്കിയ കോൾ ഓഫ് ദ വാലി എന്ന സംഗീത ആൽബം ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും മികച്ച വിജയങ്ങളിൽഒന്നായിത്തീർന്നു

ഹരിപ്രസാദ് ചൗരസ്യക്കൊപ്പം സിൽസില, ലംഹേ, ചാന്ദ്നി തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സം​ഗീതമൊരുക്കി. ഇവർ രണ്ടുപേരും ചേർന്നുള്ള കൂട്ടായ്മ 'ശിവ-ഹരി' എന്ന പേരിലാണ് അറിയപ്പെട്ടത്.

No comments:

Powered by Blogger.