സിജു വിൽസൻ്റെ " വരയൻ " മെയ് 20ന് റിലീസ് ചെയ്യും.

സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന " വരയൻ " മെയ് 20ന് റിലീസ് ചെയ്യും. 

ലിയോണ ലിഷോയ് ,മണിയൻ പിള്ള രാജു, ജോയ് മാത്യു, വിജയ രാഘവൻ ,ബിന്ദു പണിക്കർ, ജയശങ്കർ ,ജൂഡ് ആൻ്റണി ജോസഫ് ,ഡാവിഞ്ചി ,അരിസ്റ്റോ സുരേഷ് ,ബൈജു ഏഴുപുന്ന ,അംബിക മോഹൻ ,രാജേഷ് അമ്പലപ്പുഴ ,ശ്രീലക്ഷ്മി ,ഹരിപ്രസാദ് ,സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങൾ. 

ഗാനരചന ബി.കെ. ഹരി നാരായണനും ,സംഗീതം പ്രകാശ് അലക്സും, തിരക്കഥ ഫാദർ ഡാനി കപ്പൂച്ചിനും,
ഛായാഗ്രഹണം രജീഷ് രാമനും,എഡിറ്റിംഗ്  ജോൺക്കുട്ടിയും ,പ്രൊജക്ട് ഡിസൈൻ ജോജി ജോസഫും നിർവ്വഹിക്കുന്നു. 

സത്യം സിനിമാസിൻ്റെ ബാനറിൽ എം.ജി. പ്രേമചന്ദ്രനാണ് " വരയൻ " നിർമ്മിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.