നിഖിൽ, ഗാരി ബിഎച്ച്, എഡ് എന്റർടൈൻമെന്റ്സ് പാൻ ഇന്ത്യ ഫിലിം. "SPY


ചരൺ തേജ് ഉപ്പളപതി സിഇഒ ആയഎഡ്എൻട്രൈൻമെന്റിന്റെ ബാനറിൽ കെ രാജ ശേഖർ റെഡ്ഡി നിർമ്മിച്ച് ഗൂഡചാരി, എവരു, എച്ച്ഐടി ഫെയിം എഡിറ്റർ ഗാരി ബിഎച്ച് സംവിധാനം ചെയ്യുന്ന യുവ നായകൻനിഖിൽസിദ്ധാർത്ഥയുടെ പത്തൊമ്പതാമത്തെ ചിത്രമാണ് " SPY".

തികച്ചും വ്യത്യസ്തമായ അവതാരത്തിലുംകഥാപാത്രത്തിലും പ്രത്യക്ഷപ്പെടുന്ന നിഖിലിന്റെ ആദ്യ പാൻ ഇന്ത്യ റിലീസാണ് SPY. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2022 ദസറയ്ക്ക് ലോകമെമ്പാടും ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.നിർമ്മാതാവ് കെ രാജ ശേഖർ റെഡ്ഡിയുടെതാണ് കഥ.എഡിറ്റർ-ഗാരി ബിഎച്ച്.

ഒരു കംപ്ലീറ്റ് ആക്ഷൻ-പാക്ക്ഡ് സ്പൈ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ നിഖിലിന്റെ നായികയായി ഐശ്വര്യ മേനോൻ പ്രത്യക്ഷപ്പെടുന്നു.

ഹോളിവുഡിലെ ജൂലിയൻ അമരു എസ്ട്രാഡയാണ് ഛായാഗ്രാഹണംനിർവ്വഹിക്കുന്നു. ഒരു ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആക്ഷൻ സീക്വൻസുകളുടെ മേൽനോട്ടം വഹിക്കുന്നു. ശ്രീചരൺ പകല ചിത്രത്തിന് വേണ്ടി ശബ്ദട്രാക്ക് ഒരുക്കുന്നു. അർജുൻ സൂരിസെറ്റി കലാവിഭാഗം കൈകാര്യം ചെയ്യുന്നു, രവി ആന്റണി പ്രൊഡക്ഷൻ ഡിസൈനർ ആണ്.

നിഖിൽ സിദ്ധാർത്ഥ, ഐശ്വര്യ മേനോൻ എന്നിവരെ കൂടാതെ അഭിനവ് ഗോമതം, സന്യ താക്കൂർ, ജിഷു സെൻഗുപ്ത, നിതിൻ മേത്ത, രവി വർമ്മ തുടങ്ങിവരും അഭിനയിക്കുന്നു.

No comments:

Powered by Blogger.