ഡേവിഡ് ചെറിയാൻ്റെ ജീവൻ മരണ പോരട്ടമാണ് " NO WAY OUT " . വേറിട്ട അഭിനയവുമായി രമേഷ് പിഷാരടി . 
രമേശ്‌ പിഷാരടി
പ്രധാന  കഥാപാത്രത്തെ അവതരിപ്പിക്കുന്ന
" NO WAY OUT" തീയേറ്ററുകളിൽ എത്തി.നവാഗതനായ നിധിൻ ദേവീദാസ് രചനയും സംവിധാനവുംനിർവ്വഹിക്കുന്നു. 
  
റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ധർമജൻ ബോൾഗാട്ടി,ബേസിൽ ജോസഫ്, രവീണ നായർ  എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്.എഡിറ്റർ കെ ആർ മിഥുൻ. സംഗീതം  കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ്
രാംകുമാർ,  കലാ സംവിധാനം ഗിരീഷ്മേനോൻ,വസ്ത്രാലങ്കാരം  സുജിത്  മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ.കൊറിയോഗ്രഫി ശാന്തി മാസ്റ്റർ, സംഘട്ടനം മാഫിയ ശശി,പ്രോഡക്ഷൻ  കൺട്രോളർ  വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി,
ഡിസൈൻസ് കറുപ്പ്.പി.ആർ.ഒ: മഞ്ജു ഗോപിനാഥ്.

രമേഷ് പിഷരാടി ഡേവിഡ്  ചെറിയാനായും ,രവീണ നായർ സുജയായും , ബേസിൽ ജോസഫ് റെജിമോനായും ധർമ്മജൻ ബോൾഗാട്ടി അപരിചതനായുംവേഷമിടുന്നു 

സർവൈവൽ ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രമാണിത്. രമേഷ് പിഷാരടിയുടെ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. കോമഡി ട്രാക്കിൽ നിന്ന് മാറി വേറിട്ട അഭിനയവുമായി രമേഷ് പിഷാരടി പ്രേക്ഷക ശ്രദ്ധ നേടുന്നു. 

ഒരു മണിക്കൂർ മുപ്പത്തിയേഴ് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. പശ്ചാത്തല സംഗീതം മികവുറ്റതായി. ഗാനങ്ങളും ശ്രദ്ധേയമാണ്. 

Rating :3 / 5.
സലിം പി. ചാക്കോ .
cpK desK .
 
 
 

No comments:

Powered by Blogger.