യാഷിൻ്റെ " KGF :Chapter 2 " ഏപ്രിൽ പതിനാലിന് റിലീസ് ചെയ്യും.

ഇന്ത്യയിൽ തരംഗമായി മാറിയ കെജിഎഫിൻ്റെ രണ്ടാം ഭാഗം ഏപ്രിൽ പതിനാലിന് റിലീസ് ചെയ്യും. മലയാളത്തിൽ മൊഴി മാറ്റ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതും വിജയം നേടുന്നതും വലിയ സംഭവമല്ല. 
എന്നാൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. 

പ്രശാന്ത് നീൽ രചനയും സംവിധാനവും  ചെയ്യുന്ന ഈ ചിത്രത്തിൽ യാഷ്  ,സഞ്ജയ് ദത്ത് ,ശ്രീനിദി ഷെട്ടി, രവീണ oണ്ടൻ ,പ്രകാശ് രാജ്, അർച്ചന ജോയിസ് , രാമചന്ദ്ര രാജു, അച്യൂത്കുമാർ ,മാളവിക അവിനാഷ് ,ബി.എസ് അവിനാഷ് ,വസീദ എൻ .സിംഗ, ഈശ്വരി റാവു ,ബി. സുരേഷാ, റാവു രമേഷ് ,റ്റി.എസ് 
നാഗഭരണ്ണ ,ശരൺ ശക്തി, അപ്പാജി അബരീഷ ഡർബഹ, ലക്കി ലക്ഷ്മൺ ,വിനയ് ബിദാപ്പ,അയ്യപ്പ പി. ശർമ്മ, ജോൺ കോക്കൻ ,ഗോവിന്ദ ഗൗഡ, ഹരീഷ് രാജ് ,താരഖ് പൊന്നാപ്പ, ദിനേശ് മംഗ്ലലരു, ബാലകൃഷ്ണാ, ടി.എൻ ശ്രീനിവാസ മൂർത്തി ,മോഹൻ ജുനേജ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ഭൂവൻ ഗൗഡയും ,എഡിറ്റിംഗ് ഉജ്വൽ കുൽക്കരണിയും, സംഗീതം രവിബസരുംനിർവ്വഹിക്കുന്നു. 

കേന്ദ്ര കഥാപാത്രമായ യാഷിന് ശബ്ദം നൽകിയിരിക്കുന്നത് അരുൺ സി.എം ആണ്. മാളവിക അവിനാഷിന് ശബ്ദം നൽകിയിരിക്കുന്നത്  മാലാ പാർവ്വതിയും ,രവീണ oണ്ടന് ശബ്ദം നൽകിയത് ലെനയുമാണ്. ശങ്കർ രാമകൃഷ്ണൻ മലയാളത്തിൽ സംഭാഷണംഒരുക്കിയിരിക്കുന്നു.ഹോംബാലെ ഫിലിംസിൻ്റെ വിജയ് കരഗണ്ടൂരും കാർത്തിക് ഗൗഡയും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

എഴുപതുകളുടെ അവസാനം മുതൽ എൺപതുകളുടെ തുടക്കം കാലഘട്ടമാണ് സിനിമയുടെ പ്രമേയം. കോളാർ ഗോൾഡ് ഫീൽഡ് അടങ്ങുന്ന ചരിത്രപരമായ കാലത്താണ് കഥ നടക്കുന്നത്. 

പൃഥിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസുമാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്. കന്നട ഭാഷയ്ക്ക് പുറമെ തെലുങ്ക് ,ഹിന്ദി ,തമിഴ്, മലയാളം ഭാഷകളിൽ ഈ ചിത്രം ഡബ്ബിംഗ് ചെയ്യുന്നുമുണ്ട്. 


സലിം പി. ചാക്കോ .
cpK desK .

No comments:

Powered by Blogger.