ദുൽഖർ സൽമാൻ്റെ നായികയായി രശ്മിക മന്ദാന തെലുങ്ക് ചിത്രത്തിൽ.


ദുൽഖർ സൽമാൻ ഒരു തെലുങ്ക് ചിത്രത്തിൽ കൂടി അഭിനയിക്കുന്നു. കീർത്തി സുരേഷ് പ്രധാന വേഷം ചെയ്ത മഹാനടി എന്ന ചിത്രത്തിൽ ജമിനി ഗണേശൻ ആയി അഭിനയിച്ചു കൊണ്ടാണ് ദുൽഖർ സൽമാൻ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. 

ദുൽഖർ സൽമാൻ  ചെയ്യുന്ന തെലുങ്ക് ചിത്രം ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന  ചിത്രമാണ്. നായിക വേഷം ചെയ്യുന്ന രശ്മിക മന്ദനയുടെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഫ്രീൻ എന്നാണ് രശ്മിക ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവർ ചേർന്നാണ്. വിശാൽ സംഗീതവും ,  പി എസ് വിനോദ് ഛായാഗ്രഹണവും,  കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

പുഷ്പ രണ്ടിലും നായികയായ രശ്മിക മന്ദാന " മിഷൻ മജ്നു "  എന്ന ചിത്രത്തിലൂടെ ബോളിവുഡിൽഅരങ്ങേറുകയാണ്. ഇത് കൂടാതെ രൺബീർ കപൂറിന്റെ നായികയായി " അനിമൽ " എന്ന ചിത്രത്തിലും ബോളിവുഡിൽ രശ്മിക അഭിനയിക്കുന്നുണ്ട് .

No comments:

Powered by Blogger.