" ചട്ടമ്പി കല്യാണി " വെബ് സീരീസ് റിലീസായി.ക്രീം ക്രിയേഷൻസിന്റെ ബാനറിൽ  ബോസ് കെ ജെ സംവിധാനം ചെയ്ത " "ചട്ടമ്പി കല്യാണി" എന്ന വെബ് സീരീസ് റിലീസായി, പ്രേക്ഷകരുടെ  മുന്നിലെത്തി.

ആന്റണി ചൗക്ക, സജിത്ത് ശശിധർ, മഹാദേവൻ, ഹരികൃഷ്ണൻ, ഷാജു ജോസ്, അരുൺകുമാർ, അജി ചേർത്തല, ബാബുരാജ്, മുരളി ബാല,അഡ്വ. എം കെ റോയ്, മെൽവിൻ ജേക്കബ്, ഷിജില, റിയ ബെന്നി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

നാട്ടിൻപുറത്തെഅഭ്യസ്തവിദ്യരായ അഞ്ച് ചെറുപ്പക്കാർ, അവരുടെ സിനിമാ മോഹങ്ങൾ, ആമോഹംസാക്ഷാത്ക്കരിക്കാനായി അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ, പിണയുന്ന അമളികൾഎന്നിവഹാസ്യത്തിന്റെ രസച്ചരടുകളിൽ കോർത്ത്
ചട്ടമ്പി കല്യാണിയിൽ അവതരിപ്പിക്കുന്നു.

നാട്ടിൻപുറത്തെ എല്ലാവരും കഥാപാത്രങ്ങളായി നിങ്ങൾക്ക് മുന്നിലെത്തുമ്പോൾ അത് നിങ്ങളോരോരുത്തരും ആണെന്ന തോന്നലുളവാക്കുന്ന ഈ വെബ് സീരീസിന്റെ ഓരോ എപ്പിസോഡും ചട്ടമ്പിക്കല്ല്യാണി, ദാദാഗിരി, കിഴി, കിടിലൻ വാസു തുടങ്ങി വ്യത്യസ്ത പേരുകളിൽ റിലീസ് ചെയ്യുന്നു.രചന-മുരളി ബാല,ക്യാമറ-അജി ഗൗരി, എഡിറ്റർസോനുചേർത്തല,സംഗീതം- വിശ്വജിത്ത്, ആർട്ട്-ടീജി ഗോപി.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.