" മെയ്ഡ് ഇൻ ട്രിവാൻഡ്രം " പ്രദർശനത്തിന്.


അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ്" മെയ്ഡ് ഇൻ ട്രിവാൻഡ്രം " .

ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വ.മായാ ശിവ രചനയും ഗാനങ്ങളും സംഗീത സംവിധാനവും നൽകി ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണംതിരുവനന്തപുരത്ത് പൂർത്തിയായി.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രംഏപ്രിൽഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.
ടീനേജ് പ്രായത്തിൽ സിനിമാ മോഹം ഒരു ലഹരിയായി മാറിയ ഒരു യുവാവിൻ്റെ കഥയാണ് മെയ്ഡ് ഇൻട്രിവാൻഡ്രം എന്ന ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത്.സിനിമാ ലോകത്തിലെ മായക്കാഴ്‌ച്ചകൾ ആരെയും മോഹവലയത്തിലാക്കുവാൻ പോന്നതാണ്. അത്തരമൊരു ലോകത്തിൽ ചളിക്കുഴികൾ ഏറെയാണ്.അവിടെ വീണു പോകുന്നവരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ സഞ്ചാരം.
ചിത്രത്തിൻ്റെ കഥാഗതിയിൽ
പ്രണയത്തിനുംസംഗീതത്തിനുമെല്ലാം ഏറെ പ്രാധാന്യം നൽകുന്നുണ്ട്.

പുതുമുഖം ആദിത്യ ദേവ്
കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.വിഷ്യൽ കമ്മ്യൂണിക്കേഷൻസ് കോഴ്‌സ് പൂർത്തിയാക്കിയആദിത്യദേവ് ഈചിത്രത്തിൻ്റെസാങ്കേതികരംഗത്തിലും പ്രവർത്തിക്കുന്നുണ്ട്. ഈ ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ആദിത്യ ദേവാണ്.ഈ ചിത്രത്തിലെ നാലുഗാനങ്ങൾആലപിച്ചിരിക്കുന്നത് രവിശങ്കർ, അഖില ആനന്ദ് എന്നിവരാണ്.

മുൻ നായിക ചാർമ്മിള ഈ ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കലാതിലകമായഉമാലഷ്മിയാണ് ഈ ചിത്രത്തിലെ നായിക 
അയ്യപ്പ ബൈജു, ശിവ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ലാൽ ബാബുവാണ് ഛായാഗ്രാഹകൻ.മേക്കപ്പ് - അനിൽ നേമം

വാഴൂർ ജോസ്.

No comments:

Powered by Blogger.