സോഹൻ സീനുലാലിൻ്റെ " ദി നെയിം " ചാലക്കുടിയിൽ തുടങ്ങി. ഷൈൻ ടോം ചാക്കോ ,ബിനു പപ്പു ,എം.എ. നിഷാദ്, ആരാദ്ധ്യ ആൻ തുടങ്ങിയവർ മുഖ്യവേഷത്തിൽ.


ഷൈൻ ടോം ചാക്കോ,
ബിനു പപ്പു,എം.എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന " ദി നെയിം " എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോൺ കർമ്മവും ചാലക്കുടി സിദ്ധാർത്ഥ ഹോട്ടലിൽ വെച്ച് നടന്നു.റവന്യൂ മന്ത്രി കെ രാജൻ സ്വിച്ചോൺ നിർവ്വഹിച്ചു.

പ്രശസ്ത നടൻ ഇർഷാദ് ഫസ്റ്റ് ക്ലാപ്പടിച്ചു.സുധീർ കരമന,
ജാഫർ ഇടുക്കി,സുനിൽ സുഖദ,
പ്രജോദ്കലാഭവൻ,ജയകൃഷ്ണൻ ,പാഷാണം ഷാജി, മേഘാ തോമസ്സ്,ആരാധ്യ ആൻ,മഞ്ജു പിളള,ദിവ്യാ നായർ,മീരാ നായർ,അനു നായർ,സരിതാ കുക്കു,ജോളി ചിറയത്ത്,
ലാലി പി എം,അനഘ വി പി തുടങ്ങിയവരാണ് മറ്റു 
പ്രമുഖ താരങ്ങൾ.

ബെസ്റ്റ് വേ
എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂപ് ഷാജി നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു.
സംഗീതം-ബിജി ബാൽ, ഛായാഗ്രഹണം-ബിനു കുര്യൻ, എഡിറ്റർ-സാജൻപ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,മേക്കപ്പ് -റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈനർ-അരുൺ മനോഹർ,കലാസംവിധാനം-പ്രദീപ്,സ്റ്റിൽസ്-നിദാദ് കെ എൻ, പരസ്യകല-കോളിൻസ് ലിയോഫിൽ, സൗണ്ട് ഡിസൈൻ-ഡാൻ,കോ-ഡയറക്ടർ-പ്രകാശ് മധു,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ.ചാലക്കുടി പരിസര പ്രദേശങ്ങളിലായി ചിത്രീകരണം ആരംഭിച്ചു.
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.