സാമുഹ്യ പ്രസക്തിയുള്ള വിഷയവുമായി " ജന ഗണ മന " .


പൃഥിരാജ് സുകുമാരൻ , സുരാജ് വെഞ്ഞാറംമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന " ജന ഗണ മന " തിയേറ്ററുകളിൽ എത്തി. ഡ്രൈവിംഗ് ലൈൻസിന് ശേഷം പൃഥിരാജ് സുകുമാരനും, സൂരാജ് വെഞ്ഞാറംമൂടും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. 

മമ്മുട്ടിയുടെ വോയിസ് ഓവറിലൂടെയാണ് സിനിമയുടെ തുടക്കം."  ഇവിടെ നോട്ട് നിരോധിക്കും, വേണ്ടി വന്നാൽ വോട്ടും നിരോധിക്കും , " ഇത് ഇന്ത്യയല്ലേ ". രാഷ്ട്രീയവും
പോരാട്ടങ്ങളുമാണ് സിനിമ പറയുന്നത്. 

ഒന്നാം പകുതി ക്യാമ്പസിൻ്റെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. ബാംഗ്ലൂരിലെ സെൻട്രൽസർവകലാശാലയിലെ പ്രൊഫ. സബാ മറിയം കൊല്ലപ്പെടുന്നു. ഏ.സി.പി സജൻകുമാർനടത്തുന്നഅന്വേഷണത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒന്നാം പകുതിയുടെ ഹിറോ സൂരാജ് വെഞ്ഞാറംമൂടാണ് .ഒരു മർഡർ ഇൻവെസ്റ്റിഗേഷനാണ്  സിനിമ പറയുന്നത്.  പ്രിയപ്പെട്ട പ്രൊഫസറുടെ നീതിയ്ക്ക് വേണ്ടി  വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങേണ്ടി വരുന്നു.

പ്രൊഫസർക്ക്  പറയാനുള്ളത് കേവലം കഥയല്ലെന്നും മറിച്ച് കുടുതൽ ആഴമേറിയ രാഷ്ട്രിയ പ്രശ്നങ്ങളും ചോദ്യങ്ങളുമാണ് ഉയർത്തുന്നത് എന്നത് എടുത്ത് പറയുന്നുണ്ട്. 

വിൻസി അലോഷ്യസിൻ്റെ ഗൗരി ലക്ഷ്മി പ്രേക്ഷക മനസിൽ ഇടം  നേടി. അഡ്വ.അരവിന്ദ് സ്വാമിനാഥനായി മികച്ച അഭിനയം പ്യഥിരാജ് കാഴ്ചവച്ചിരിക്കുന്നു. എ.സി.പി 
സജ്ജൻകുമാറായി ഇരുത്തം വന്ന അഭിനയമാണ് സൂരാജിൻ്റേത്. 

മംമ്ത മോഹൻദാസ് ( ജൂനിയർ ലക്ച്ചറർ സാബ മറിയം), പ്രിയങ്ക നായർ ( അനിത നായർ ) ,ശ്രീദിവ്യ ( പത്മ) ,ധ്രുവൻ ( ഷഹീൻ )  ,ശാരി ( ഷബാന ),  ഷമ്മി തിലകൻ ( രഘുറാം അയ്യർ)  ,രാജ കൃഷ്ണമൂർത്തി 
( അലോക് വർമ്മ ) ,പശുപതി രാജ്  ( ദുരൈ മൃപ്പനാർ ), അഴകം പെരുമാൾ (കാമരാജ് ), ഇളവരശ് ( അബു മണി)  , വിനോദ് സാഗർ ( വിക്ടർ ),  മിഥുൻ ( ഓം പ്രകാശ് ) , ഹരികൃഷ്ണൻ ( മാത്യു) , വൈഷ്ണവി വേണുഗോപാൽ
 ( സാബ മറിയത്തിൻ്റെ അനുജത്തി  സനാ മറിയം),ധന്യ അനന്യ(വിദ്യ),ജി.എം.സുന്ദർ
(എൻ. ജി.റാവു )  ,ജോസ്കുട്ടി 
( കിഷോർ )തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ ഈ ചിത്രത്തിൽഅവതരിപ്പിക്കുന്നു.  
ഷാരിസ് മുഹമ്മദ് രചനയും, സുദീപ്ഇളമൺഛായാഗ്രഹണവും ,ജെയ്ക്സ്  ബിജോയ് സംഗീതവും ,ശ്രീജിത് സാരംഗ് എഡിറ്റിംഗും ഡി.ഐയും, ദിലീപ്നാഥ് കലാസംവിധാനവും, സെറ്റഫിസേവ്യർവസ്ത്രാലങ്കാരവും, റോണകസ് സേവ്യർ മേക്കപ്പും, സിങ്ക് സിനിമ സൗണ്ട് ഡിസൈനും ,സിനറ്റ് സേവ്യർ സ്റ്റിൽസും ,ഓൾഡ് മിക് ഡിസൈനും നിർവ്വഹിക്കുന്നു. 

ഹാരിസ് ദേശം ,സന്തോഷ് കൃഷണൻ എന്നിവർ ലൈൻ പ്രൊഡ്യൂസറൻമാരും ,നവിൻ പി. തോമസ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസറും ,കിരൺ റാഫേൽ ചീഫ് അസോസിയേറ്റ് ഡയറ്കടറും ,റെന്നി ദിവാകർ പ്രൊഡക്ഷൻകൺട്രോളറുമാണ്.പൃഥിരാജ്പ്രൊഡക്ഷൻസിൻ്റെയുംമാജിക്ഫ്രെയിംസിൻ്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

2018ൽ പുറത്തിറങ്ങിയ " ക്വീൻ " എന്ന ചിത്രം സംവിധാനം ചെയ്താണ് മലയാള സിനിമയിൽ ഡിജോ ജോസ് ആൻ്റണി അരങ്ങേറ്റം കുറിച്ചത്.
ക്വീൻ " എന്ന ചിത്രത്തിൽ നിന്നും വേറിട്ട സംവിധാന ശൈലി ഡിജോ  ജോസ് ആൻ്റണി ഈ സിനിമയിൽ സ്വീകരിച്ചിട്ടുണ്ട്
 

ഒരു സാധാരണ പൗരൻ നീതിന്യായ വ്യവസ്ഥയോട് ചോദിക്കേണ്ട പല ചോദ്യങ്ങളും ഈ സിനിമയുടെ പ്രമേയത്തിൽ ഉണ്ട്. വിവിധ വ്യവസ്ഥിതികളിൽ അകപ്പെട്ട് പോകുന്ന പലരുടെയുംകഥപ്രമേയത്തിലുണ്ട്. നമുക്ക് ചുറ്റും സംഭവിക്കുന്ന പല പ്രധാനപ്പെട്ട  വിഷയങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചില സംഭാഷണങ്ങൾ കുറിക്ക് കൊള്ളുന്നവയാണ് .

ഒരുത്രില്ലർപശ്ചാത്തലത്തിലുള്ള ചിത്രമാണ് " ജന ഗണ മന'' . "
കഥാപാത്രങ്ങൾസംസാരിക്കുന്നഭാഷയിൽമലയാളത്തിനൊപ്പം കന്നഡയും തമിഴും ഉണ്ട്. 

രാജ്യത്തിൻ്റെ സമകാലിക സാഹചര്യങ്ങളെ മികച്ച രീതിയിൽഉൾപ്പെടുത്തിയിരിക്കുന്നു. നമ്മുടെ വിദ്യാർത്ഥികൾ പല ക്യാമ്പസുകളിലും നേരിടേണ്ടി വരുന്ന ജാതി വിവേചനം അടക്കുള്ള വെല്ലുവിളികൾ, ജാതീയവും മതപരവുമായ മുൻ വിധികൾ , തെരഞ്ഞെടുപ്പ്
രാഷ്ടിയത്തിലെ അപചയം എന്നിവയും ചിത്രം സംസാരിക്കുന്നു. 

രണ്ടാം ഭാഗത്തിനുള്ള പ്ലോട്ട് കുടി പരിചയപ്പെടുത്തി കൊണ്ടാണ് " ജന ഗണ മന "  അവസാനിക്കുന്നത്. 

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpK desK.
 

No comments:

Powered by Blogger.