മാളവിക നായർ നായികയാവുന്ന " കരുണ " തുടങ്ങി.


പ്രമുഖ സംവിധായകരുടെ സംവിധാന സഹായിയായ  രൂപേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന "കരുണ " എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങും സ്വിച്ചോൺ കർമ്മവും കോഴിക്കോട്, അത്താണിക്കൽ ബീച്ചിൽ വെച്ച് നിർവ്വഹിച്ചു.

"കറുത്ത പക്ഷികൾ" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി, ബാല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ മാളവിക നായർ പ്രധാന  കഥാപാത്രത്തെ അവതരിപ്പിക്കുന്ന " കരുണ " യിൽപുതുമുഖംബാസിദ്,നിർമ്മൽപാലാഴി,ജയകൃഷ്ണൻ,സന്തോഷ് കീഴാറ്റൂർ,ടോണി തുടങ്ങിയവരും
അഭിനയിക്കുന്നു. 

ഛായാഗ്രഹണം വിനോദ് ജി മധു നിർവ്വഹിക്കുന്നു.
ഗുഡ് ഹോപ്സ് ഫിലിംസിന്റെ ബാനറിൽ മഞ്ജുഷ് നിർമ്മിക്കുന്ന കരുണ എന്ന ചിത്രത്തിന്റെ രചന രൂപേഷ്,മഞ്ജുഷ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. വിനോദ്ജിമധുഛായാഗ്രാഹണം നിർവ്വഹിക്കുന്നു

ഡോ. മിനി രൂപേഷ് എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.
എഡിറ്റർ-ശ്യാം ശശിധരൻ.
പ്രൊഡക്ഷൻ കൺട്രോളർ-
തോബിയാസ്,കല- മിൽട്ടൺ,മേക്കപ്പ്- പട്ടണം ഷാ,വസ്ത്രാലങ്കാരം-റസാഖ് തിരൂർ,സ്റ്റിൽസ്-സനീഷ് മാനസ,പരസ്യകല-സുധീഷ് ലളിത,ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷാജൻ എസ് കല്ലായി.

കോഴിക്കോട് പരിസര പ്രദേശങ്ങളിലായി 'കരുണ'യുടെ ചിത്രീകരണം പുരോഗമിക്കുന്നു.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.