" ട്രോജൻ " ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
സിൽവർ ബ്ലൈസ് മൂവി ഹൗസിൻ്റെ ബാനറിൽ ഡോ. പി.സി.എ ഹമീദും, ഷീജോ കുര്യനും ചേർന്ന് നിർമ്മിച്ച്, ഡോ.ജിസ് തോമസ് കഥയും, തിരക്കഥയും, സംഭാഷണവും സംവിധാനവും  നിർവ്വഹിക്കുന്ന  'ട്രോജന്റെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി.നാല് സുഹൃത്തുക്കളും അവരുടെ ഇടയിൽ നടക്കുന്ന രസകരമായ കുറച്ച് സംഭവങ്ങളുമാണ് സിനിമ പറയുന്നത്.ഹ്യൂമറും സസ്‌പെൻസും ഒന്നിച്ചാണ് ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. 

കൃഷ്ണ ശങ്കർ, ശബരീഷ് വർമ, ജൂഡ് ആന്റണി, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡ്യൂസർമാരിൽ ഒരാളായ ഷീജോ കുര്യൻ,ദേവൻ, നോബി, ഷീലു എബ്രഹാം,ആതിര മാധവ്, ആൻ പോൾ, ബാലാജി ശർമ,മനോജ് ഗിന്നസ്,കെ ടി സ് പടന്നയിൽ, ജയിംസ് പാറക്കൽ എന്നീ   ശക്തമായ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

ട്രോജനുവേണ്ടി വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതും ക്രീയേറ്റീവ് ഡയറക്ടറും മഹേഷ്‌ മാധവ് ആണ്. ശബരീഷ് വർമ്മയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സെജോ ജോൺ ആണ്. ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കുന്നത് മനോരമ മ്യൂസിക്ക് വഴിയാണ്. കേരളത്തിൽ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയും, ആശിഷ് ഫിലിം കമ്പനിയും ചേർന്ന് കൊണ്ടാണ്. ചിത്രം മെയ്‌ 20 ന് തീയേറ്ററുകളിൽ എത്തും. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണൻ നമ്പൂതിരി, ജോസഫ് തോമസ് പെരുനിലത്ത്, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാർ നായർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, എഡിറ്റിംഗ്: അഖിൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, ഡിഐ: സിനിമ സലൂൺ, സ്റ്റുഡിയോ: വാക്മാൻ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ ചന്ദ്രൻ.

അസോസിയേറ്റ് ഡയറക്ടർ: മഹേഷ്‌ കൃഷ്ണ, കല സംവിധാനം: സുഭാഷ് കരുൺ,മാർക്കറ്റിംഗ് : താസ  ഡ്രീം ക്രീയേഷൻസ്, പോസ്റ്റർ : ഹൈഹോപ്സ്ഡിസൈൻസ്,പിആർഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.