ഏവർക്കും സമ്പദ് സമൃദ്ധമായ " വിഷു " ആശംസകൾ.


ജയസൂര്യയും ,മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന " മേരീ ആവാസ് സുനോ " മേയ് പതിമൂന്നിന് തീയേറ്ററുകളിൽ എത്തും.രചനയുംസംവിധാനവും നിർവ്വഹിക്കുന്നത് ജി. പ്രജേഷ് സെൻ ആണ്. റേഡിയോ ജോക്കിയുടെ കഥയാണ് സിനിമയുടെ പ്രമേയം. 

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി. രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദ, ജോണി ആൻ്റണി ,സുധീർ കരമന തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 
ക്യാപ്റ്റൻ ,വെളളം എന്നീ സിനിമകളുടെ വൻ വിജയത്തിന് ശേഷം ജയസൂര്യ, ജി.പ്രജേഷ് സെൻ ടീംഒരുക്കുന്ന സിനിമ കൂടിയാണിത്. 

ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളിയും ,സെക്കൻഡ് യൂണിറ്റ് ഛായാഗ്രഹണം 
നൗഷാദ്  ഷെരീഫും , എഡിറ്റിംഗ് ബിജിത്ത് ബാലയും ,സംഗീതം എം. ജയചന്ദ്രനും ,ഗാനരചന ബി.കെ. ഹരിനാരായണനും, ശബ്ദലേഖനം അരുൺ വർമ്മയും , പ്രൊജക്ട് ഡിസൈൻ ഡോ. എൻ. എം. ബാദുഷയും ,കലാസംവിധാനം ത്യാഗു തവന്നൂരും ,മേക്കപ്പ് പ്രദീപ് രംഗൻ ,കിരൺ രാജ് എന്നിവരും ,കോസ്റ്റും അക്ഷയ പ്രേംനാഥ് ,സമീറ സനീഷ്, സരിത ജയസൂര്യ എന്നിവരും, സ്റ്റിൽസ് ലിബിസൺ ഗോപിയും, ഡിസൈൻ താമിർ ഓക്കെയും നിർവ്വഹിക്കുന്നു. ജിബിൻ ജോൺ ചീഫ് അസോസിയേറ്റ് ഡയറക്ടറും , ജിത്ത് പിരപ്പൻകോട് പ്രൊഡക്ഷൻ കൺട്രോളറുമാണ് .വിഷ്ണു രവികുമാർ , ഷിജു സുലേഖ ബഷീർഎന്നിവർഅസോസിയേറ്റ് ഡയറക്ടേഴ്സുമാണ്. 

രജപുത്ര ഫിലിംസാണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. 


സലിം പി. ചാക്കോ .
cpK desK .
 
 

No comments:

Powered by Blogger.