ലാല്‍ ജോസിൻ്റെ 'സോളമന്റെ തേനിച്ചകള്‍' എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ടീസര്‍ റിലീസായി


വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിദ്യ സാഗര്‍ സംഗീതം പകര്‍ന്ന് അഭയ് ജോധ്പുര്‍ക്കര്‍, അന്‍വേഷാ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച " "ആനന്ദമോ,അറിയും സ്വകാര്യമോ.."എന്നഅതിമനോഹരമാ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ടീസറാണ് മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്തത് മഴവിൽ 
മനോരമയിലെ 'നായിക നായകന്‍' ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സോളമന്റെ തേനീച്ചകള്‍'.

എല്‍.ജെ. ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിവ്വഹിക്കുന്നു.
തിരക്കഥ- പി ജി പ്രഗീഷ്, സംഗീതം,ബിജിഎം- വിദ്യാസാഗര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്- ഇക്ബാല്‍ കുറ്റിപ്പുറം, മോഹനന്‍ നമ്പ്യാര്‍.
എഡിറ്റര്‍- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, കലാസംവിധാനം- അജയ് മാങ്ങാട്, കോസ്റ്റ്യൂം- റാഫി കണ്ണാടിപറമ്പ, മേക്കപ്പ്-  ഹസ്സന്‍ വണ്ടൂര്‍, ഗാനരചന- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, വിനായക് ശശികുമാര്‍.ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രഘു രാമ വര്‍മ്മ, അസ്സോസിയേറ്റ്സിനിമാട്ടോഗ്രാഫര്‍- ഫെര്‍വിന് ബൈതെര്‍, സ്റ്റീല്‍സ്- ബിജിത് ധര്‍മടം, ഡിസൈന്‍- ജിസ്സന്‍ പോള്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.