" മർഡിക " ചിത്രീകരണം പൂർത്തിയായി.


അരിസ്റ്റോ സുരേഷ്, സീമാ ജി നായർപ്രധാനകഥാപാത്രങ്ങളാക്കി കെ ആർ ശിവകുമാർ സംവിധാനം ചെയ്യുന്ന "മർഡിക"എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

അഷൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷീജ അൻസാരി  
തിരക്കഥയുംസംഭാഷണവുമെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇളയവൻ നിർവ്വഹിക്കുന്നു.
കൊല്ലം ഫാത്തിമ കോളേജിലും കൊട്ടിയം ഭാഗങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ
പുതുമുഖങ്ങളായ നായകനും നായികയും ഉൾപ്പെടെ ഇരുപതോളം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

അസ്സോസിയേറ്റ്-റാക്കി,
മേക്കപ്പ്-രതീഷ് രവി,
സ്റ്റിൽ-ജാക്സൻ,അസിസ്റ്റന്റ് ഡയറക്ടർ-മഹേഷ്, പ്രൊഡക്ഷൻ കൺട്രോളർ -ലാലൻ ഫെറിയ.
സാമൂഹിക പ്രസക്തമായ യാഥാർഥ്യങ്ങളെ വിശകലനം ചെയ്‌തുകൊണ്ട്‌ വെത്യസ്തതയോടെ അവതരിപ്പിക്കുന്ന ചിത്രമാണ്  "മർഡിക ".
പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.