മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിന് തിരി തെളിഞ്ഞു.


കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും മഹാത്മാഗാന്ധിസര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ തുടക്കം. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍  ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍,  കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന്ഉദ്ഘാടനംനിര്‍വഹിച്ചു.ആരോഗ്യ വകുപ്പ്  മന്ത്രി വീണാ ജോര്‍ജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

നവ്യനായർ :
.....................

ഓരോ കാലത്തും ശരിയെന്ന് തോന്നുന്നതില്‍ ഉറച്ചു വിശ്വസിക്കണമെന്നും അതിനായി പരിശ്രമിച്ചാല്‍ വിജയം ലഭിക്കുമെന്നും  നവ്യ നായര്‍  പറഞ്ഞു.

സ്റ്റീഫൻ ദേവസ്വി: 
...............................

യുവത്വംആഘോഷത്തിന്റെതാണെന്നും ഇക്കാലം ഏറ്റവും ആഘോഷമാക്കണമെന്നും സ്റ്റീഫന്‍ ദേവസി പറഞ്ഞു.

ഉണ്ണി മുകുന്ദൻ: 
............................

കലാലയ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും വിദ്യാര്‍ഥികള്‍ക്ക് സഫലമാക്കാന്‍ സാധിക്കട്ടെയെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.റ്റി. അരവിന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാൻ  അഡ്വ. റോഷന്‍ റോയ് മാത്യു,
നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ റെജി സക്കറിയ, ഡോ. ആര്‍. അനിത, മുന്‍ എംഎല്‍എ രാജു എബ്രഹാം, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പ്രകാശ് കുമാര്‍, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍,
സര്‍വകലാശാല യൂണിയൻ  ചെയര്‍മാന്‍ വസന്ത് ശ്രീനിവാസ്, ജനറല്‍ സെക്രട്ടറി പി.എസ്. വിപിന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ശരത് ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒത്തുചേരാനുള്ള അവസരമാണ്കലോത്സവത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഏഴ് വേദികളിലായി  61 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന്  തുടങ്ങിയ വര്‍ണാഭമായ സാംസ്‌കാരികഘോഷ യാത്രയോടെയാണ് കലോത്സവത്തിനു തിരി തെളിഞ്ഞത്. 

തൃശൂരിന്റെ പുലികളിയും മലബാറിലെ തെയ്യവും അണിനിരന്നഘോഷയാത്രയ്ക്ക് മോടി കൂട്ടി മയൂരനൃത്തം, നിലക്കാവടി, അര്‍ജുനനൃത്തം, പടയണിക്കോലങ്ങള്‍,പമ്പമേളം,പഞ്ചവാദ്യം എന്നിവയും ഉണ്ടായിരുന്നു. റോളര്‍ സ്കേറ്റിംഗ് ,എന്‍.സി.സി കേഡറ്റുകള്‍, പരേഡ് ബാന്‍ഡ് സെറ്റ് തുടങ്ങിയവ ഘോഷയാത്രയെ പൊലിപ്പിച്ചു. അബാന്‍ ജംഗ്ഷന്‍, ടൗണ്‍, പോസ്റ്റ് ഓഫീസ് വഴി ജില്ലാ സ്റ്റേഡിയത്തില്‍ ഘോഷയാത്ര സമാപിച്ചു.


No comments:

Powered by Blogger.