എൻ്റെ മഴയിലെ ആദ്യ ഗാനം " കുട്ടി പാട്ട്" പുറത്തിറങ്ങി




നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്ത് അന്മയ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽകുമാർ തിരക്കഥയും സംഭാഷണവും നിർമ്മാണവും നിർവ്വഹിച്ച 'എൻ്റെ മഴ' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 

'എൻ്റെ മഴ'യുടെ ഗൃഹാതുരത്വം നിറഞ്ഞ് നിൽക്കുന്ന ടീസർ പുറത്തിറങ്ങി യൂട്യൂബിൽ ഇതിനോടകം നല്ല അഭിപ്രായങ്ങൾ നേടിയിരുന്നു. നെടുമുടിവേണുഅവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. രാജു രാഘവൻ്റെ വരികൾക്ക്  സംഗീതം നൽകിയിരിക്കുന്നത് റിജോഷ് ആണ്. വരദ് കൃഷ്ണയാണ് ഈ ഗാനം പാടിയിരിക്കുന്നത്. 

ഗ്രാമീണ ഭംഗിയുടെ പശ്ചാത്തലത്തിൽ പാടത്തും ചെളിയിലും ഒക്കെ ഓടിയും ചാടിയും കളിച്ചും മരത്തിൽ കേറിയും ഒന്നിച്ച് ഡപ്പാൻ കൂത്ത് ആടിയും അവധി ദിനങ്ങൾ ആഘോഷിക്കുന്ന ഒരു സംഘം ആൺകുട്ടികളുടെ അഘോഷജീവിതമാണ് പാട്ടിൽ ഉടനീളം ചിത്രീകരിച്ചിരിക്കുന്നത്. മനോജ് കെ ജയൻ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ നരേൻ, മാസ്റ്റർ അൻമയ്, ശ്രീജിത്ത്‌ രവി, നെടുമുടി വേണു, ജയൻ ചേർത്തല, സോനു ഗൗഡ, പ്രവീണ, ശോഭ മോഹൻ, യാമി സോന, മാസ്റ്റർ ആദിഷ് എന്നിവരുംപ്രധാനവേഷങ്ങളിലെത്തുന്നു. പത്മശ്രീ കൈതപ്രം, വയലാർ ശരത് ചന്ദ്രവർമ, രാജു രാഘവ്, കെ ജയകുമാർ, പവിത്രൻ, ഉദയശങ്കർ എന്നിവർ ചിട്ടപ്പെടുത്തിയ വരികൾക്ക് ശരത്, റിജോഷ് എന്നിവരാണ് സംഗീതം നൽകിയിരിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ കുടുംബചിത്രം ഏപ്രിൽ ഏട്ടിന് 
തിയേറ്ററുകളിലെത്തും.

രാജേഷ് രാമൻ ആണ് ഛായാഗ്രഹണം.ചിത്രസംയോജനം: ജിതിൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു അനിൽ, എഡിറ്റർ: ജിതിൻ ഡി കെ, ചീഫ് അസോസിയേറ്റ് ഡയറക്റ്റേഴ്സ്: സുധീഷ് രാമചന്ദ്രൻ, ദീപക് നാരായൺ, ആർട്ട്‌: സുശാന്ത് നെല്ലുവായ്, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: ബുസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗിരീഷ് കരുവന്തല, ഫിനാൻസ് കൺഡ്രോളർ: ഗോപിനാഥ് രാമൻ, ക്രീയേറ്റീവ് സപ്പോർട്ട്: ബ്രൂസ് ലിയോ ജോക്കിൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ നാരായൺ, സൗണ്ട് മിക്സിങ്: കരുൺ പ്രസാദ്, ഡി ഐ: ശ്രീകുമാർ നായർ, വി എഫ് എക്സ്: രതീഷ്, പരീക്ഷിത്, സ്റ്റിൽസ്: കോളോണിയ, ഡിസൈൻ: നിതീഷ് വി എം, സതീഷ്ചന്ദ്രൻ, പി.ആർ.ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

No comments:

Powered by Blogger.