മലയാളത്തിലെ ആദ്യത്തെ ഡാർക്ക്‌ വെബ് ത്രില്ലർ " അറ്റ് " ചിത്രീകരണം പൂർത്തിയായി.



കൊച്ചുറാണിപ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോൺമാക്സ് കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ " അറ്റ് "ൻ്റെ  ചിത്രീകരണം പൂർത്തിയായി.

ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായി ആണ് ചിത്രത്തിന്റെ മുഴുവൻ ഭാഗങ്ങളും ചിത്രീകരിച്ചത്. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക്‌ വെബ് വിഭാഗത്തിൽ ഒരു സിനിമ ഒരുങ്ങുന്നത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന്. 'അറ്റ്' ന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് രവി ചന്ദ്രൻ ആണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും ആണ്.

പ്രൊജക്റ്റ്‌ ഡിസൈൻ: ബാദുഷ എൻ എം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട്‌: അരുൺ മനോഹർ, മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്ട്യും: റോസ് രെജിസ്, ആക്ഷൻ: കനൽക്കണ്ണൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, ക്രീയേറ്റീവ് ഡയറക്ഷൻ: രെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്‌, പബ്ലിസിറ്റി ഡിസൈൻ: മാമിജോ. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ

No comments:

Powered by Blogger.