" വിഷുത്താരാട്ട് " .
 
വിഷു ആഘോഷം ഹൃദ്യമായ അനുഭവമാക്കി,കര്‍ഷക ആത്മഹത്യ, ബാങ്ക്  ജപ്തി പോലെയുള്ള കാലിക പ്രമേയം അതിമനോഹരമായി അവതരിപ്പിച്ച ഈ  സംഗീതം ആല്‍ബം എല്ലാ പ്രേക്ഷകരിലും നൊമ്പരമായിമാറും. 

മാതാപിതാക്കള്‍ നഷ്ടപ്പെട്ട സഹോദരനും സഹോദരിയും വിഷു ആഘോഷത്തിന് ഒത്തു ചേരുന്നതും പഴയ ഓര്‍മകകളിലൂടെ സഞ്ചരിക്കുന്നതും വേദനയുള്ള കാഴ്ചയായി.ശ്യാം ധര്‍മ്മന്റെ ശുദ്ധ സംഗീതം തന്നെയാണ് പ്രധാന ആകര്‍ഷണം. ഒപ്പം അദ്ദേഹത്തിന്റെ ആത്മ സുഹൃത്ത് സലാവുദീന്‍ അബ്ദുല്‍ഖാദറിന്റെ ലളിതമായ രചനയും .ഇവരുടെ കൂട്ടുകെട്ട് ഇതിന്‌ മുന്‍പും നിരവധി ഹിറ്റ് ഗാനങ്ങൾ നല്‍കിയിട്ടുണ്ട്. വെറുതെ ഒരു ഭാര്യ പോലെയുള്ള സൂപ്പര്‍ ഹിറ്റ് സിനിമയും ഇതിൽ ഉള്‍പ്പെടും.സ്നേഹപൂര്‍വം എന്ന സൂപ്പര്‍ ഹിറ്റ് ആല്‍ബം  ഡയറക്ടർ വിനോദ് ലെന്‍സ്മാന്‍ ആണ് ഈ ഗാനം സംവിധാനം ചെയ്തിട്ടുള്ളത് . ഛായാഗ്രഹണം അരുണ്‍ നയനം ,എഡിറ്റര്‍ അജയ് ഗുരുവായൂര്‍. നിര്‍മ്മാണം മ്യൂസിക് വാലി. കോ പ്രൊഡക്ഷൻ സപ്ന വിജയാനന്ദ്,നിസാര്‍ കാട്ടകത്ത്.

No comments:

Powered by Blogger.