പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റ് അംബുജത്തിന് ആദരം .

സിനിമയിൽ 25 വർഷങ്ങൾ പൂർത്തീകരിക്കുന്ന പ്രശസ്‌ത ഹെയർ സ്റ്റൈലിസ്റ്റ് അംബുജം എന്ന സിനിമാക്കാരുടെ പ്രിയപ്പെട്ട അമ്പുവേച്ചിയെ ആയിഷ എന്ന സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ച് സഹപ്രവർത്തകർ ആദരിച്ചു . ഫെഫ്ക മേക്കപ്പ് യൂണിയൻ അംഗമാണ് അംബുജം.

ആഷിഫ് കക്കോടിയുടെ രചനയിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന "ആയിഷ" യിൽ മഞ്ജുവാര്യർ ആണ് നായികയാകുന്നത്. മലയാളത്തിലുംഅറബിയിലുമായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സക്കറിയ ആണ് .

No comments:

Powered by Blogger.