മൂന്നാമത് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രങ്ങൾ ക്ഷണിച്ചു .

മൂന്നാമത് ഫെഫ്ക ഡയറക്ടേഴ്സ്  യൂണിയൻ 
ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രങ്ങൾ ക്ഷണിച്ചു .

നിർദ്ദേശങ്ങളും നിബന്ധനകളും. 


1. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ നടത്തുന്ന ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ജൂറി തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് സമ്മാന തുകയായി ഒരു ലക്ഷം രൂപയും രണ്ടാമത്തെ ചിത്രത്തിന് അമ്പതിനായിരം രൂപയും മൂന്നാമത്തെ ചിത്രത്തിന് ഇരുപത്തി അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ് . 

2. മികച്ച സംവിധായകന് പതിനായിരം രൂപയും മികച്ച തിരക്കഥ , ഛായാഗ്രാഹകൻ, എഡിറ്റർ , പശ്ചാത്തല സംഗീത സംവിധായകൻ , സൗണ്ട് ഡിസൈനർ  , വി എഫ് എക്സ് ആർട്ടിസ്റ്റ്  , നടി, നടൻ , ബാലതാരം എന്നിവർക്ക് 5000 രൂപയും ഫലകവും , പ്രശസ്തി പത്രവുമാണ് അവാർഡ്  . 

3. മികച്ച ക്യാമ്പസ് ഫിലിം , പ്രവാസി ഫിലിം എന്നിവയ്ക്ക് സ്‌പെഷ്യൽ ജൂറി അവാർഡ്  നൽകും . 

4. മികച്ച പ്രകടനങ്ങൾക്ക് സ്‌പെഷൽ ജൂറി മെൻഷൻ അവാർഡുകൾ നൽകും . 

5. ജൂറിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും .

6. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ചിത്രങ്ങൾക്കും ഫെഫ്കയുടെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് മെയിലിൽ അയച്ചു കൊടുക്കും  .

7. തെന്നിന്ത്യൻ സിനിയിലെ മുൻനിര സംവിധായകരും സാങ്കേതിക വിദഗ്ധരും , താരങ്ങളും പ്രാഥമിക , അന്തിമ ജൂറികളായി ചിത്രങ്ങൾ കണ്ട് വിലയിരുത്തും . 

8. ചിത്രങ്ങൾ വിമിയോ , ഗൂഗിൾ ഡ്രൈവ് , യു ട്യൂബ് എന്നിവയിൽ  അപ്പ്ലോഡ് ചെയ്തതിന്റെ link ആണ് അയക്കേണ്ടത് .

9. ദൈർഘ്യം 30 മിനുട്ടിൽ കുറവായിരിക്കണം . ഉള്ളടക്ക വിഷയങ്ങൾക്ക്  നിബന്ധനകളില്ല .

10. എല്ലാ ഇന്ത്യൻ , വിദേശ ഭാഷാ / നിശബ്ദ ചിത്രങ്ങളും അയക്കാവുന്നതാണ് .

11. മലയാളം ഇംഗ്ലീഷ് ഒഴിച്ചുള്ള ഭാഷാ ചിത്രങ്ങൾക്ക് സബ്‌ടൈറ്റിൽ നിർബന്ധമാണ് .

12. ഒരു ചിത്രത്തിന് 2500 രൂപയാണ് പ്രവേശന നിരക്ക് . ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അംഗങ്ങൾക്ക് 1000 രൂപയായി ഇളവ് അനുവദിച്ചിട്ടുണ്ട് . 

13. ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയക്കാം .

14. ഫെഫ്ക ഡയറക്‌ടേഴ്‌സ്  യൂണിയന്റെ ഈ അക്കൗണ്ടിലേക്കോ

Fefka directors union : 
A/c number 67069189228 
SBI
Kaloor Branch
Ifs code : sbin0070327

താഴെ കൊടുത്ത QR code വഴിയോ പണമടച്ച് റസീപ്റ്റ് അല്ലെങ്കിൽ കേഷ് ട്രാൻസാക്ഷൻ വിവരങ്ങൾ അപേക്ഷക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതാണ് .

15. രജിസ്ട്രേഷൻ ഫീസ്‌ യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല .

16. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ഷോർട്ട് ഫിലിം മത്സരത്തിന്റെ ആദ്യ എഡിഷനുകളിൽ പങ്കെടുത്ത ചിത്രങ്ങൾ  അയക്കരുത് .
  
17. ഓൺലൈൻ ആയി ചിത്രങ്ങളും പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷകളും അയക്കേണ്ട അവസാന തീയ്യതി മെയ് 25 ആണ് .

18. പ്രമോഷന്റേയും പരസ്യത്തിന്റേയും ഭാഗമായി നിങ്ങളുടെ ഷോർട്ട് ഫിലിമിന്റെ ഏതൊരു ഭാഗവും ഉപയോഗിക്കാൻ ഫെഫ്കയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

19. സമർപ്പിച്ച ഇനങ്ങളുടെ മേലുള്ള കോപ്പിറൈറ്റ് അടക്കമുള്ള തർക്കങ്ങൾക്ക് ഫെഫ്കയ്ക്ക് യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.

20. മുൻവർഷങ്ങളിലേത് പോലെ ചലച്ചിത്ര ലോകത്തെ  മഹാപ്രതിഭകളായിരിക്കും   അവാർഡ്  ദാനം നിർവ്വഹിക്കുന്നത് . 

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ ഫോറത്തിനും 
Phone  :9544342226

No comments:

Powered by Blogger.