" സൺ ഓഫ് അലിബാബ നാൽപ്പത്തൊന്നാമൻ " മെയ് റിലീസ്.


നെജീബലി സംവിധാനം ചെയ്യുന്ന സൺ ഓഫ് അലി ബാബ നാൽപ്പത്തൊന്നാമൻ മെയ്  മാസം തിയറ്ററുകളിൽ എത്തുന്നു.

ഈ ചിത്രത്തിന്റെ   ട്രയ്ലർ  ഗുഡ് വിൽ എന്റർടൈമെന്റ്  യൂട്യുബിലൂടെ പുറത്തു വിട്ടത്  വൈറൽ ആയി കഴിഞ്ഞു.
രാഹുൽ മാധവ് , സുനിൽ സുഖദ,ദിനേശ് പ്രഭാകർ, കിരൺരാജ് , വി .കെ. ബൈജു, അനീഷ് രവി, അനഘ ജാനകി, അനിയപ്പൻ , ബിനീഷ് ബാസ്റ്റിൻ , ഹരിശ്രി ബ്രിജേഷ് തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട് .
പ്രമേയത്തിലെ പുതുമ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
കഥ ,തിരക്കഥ,  സംഭാഷണം  വി.വി. വിനയനും ഗാനരചന  എങ്ങണ്ടിയൂർ ചന്ദ്ര ശേഖരനും 
ക്യാമറ നെജീബ് ഷായും സംഘട്ടനം ബ്രൂസ്‌ലി രാജേഷും നിർവഹിച്ചിരിക്കുന്നു.  ഷബരീഷ് സംഗീതം പകർന്ന്, അക്ബർ ഖാൻ പാടിയ വെയിൽ മറഞ്ഞു എന്ന ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടു.

ചിത്രം ഹൈ ഹോപ്സ്  ഫിലിം ഫാക്ടറി തിയറ്ററുകളിൽ എത്തിക്കുന്നു.വാർത്തകൾ ഏബ്രഹാം ലിങ്കൺ.

No comments:

Powered by Blogger.