അച്ഛന്‍റെ ഓര്‍മ്മയ്ക്കായി അമ്മയും മകനും ചേര്‍ന്നൊരുക്കിയ " എല്ലാം ദാനമല്ലേ.... " എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു.

 

യുവഗായകന്‍ അഭിജിത്ത് വിജയന്‍റെ സ്വരമാധുരിയില്‍ ഇതാ മറ്റൊരു ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. വീട്ടമ്മയായ ലീലാമ്മ സാം ഗാനരചനയും സംഗീതവും നല്‍കി ഒരുക്കി മകന്‍ സാംസണ്‍ പീറ്റര്‍ സംവിധാനം ചെയ്ത  'എല്ലാം ദാനമല്ലേ' എന്ന ഗാനമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായി മുന്നേറുന്നത്.

റിലീസ്ചെയ്ത്
മണിക്കൂറുകള്‍ക്കകം ഗാനം സംഗീതാസ്വാദകരുടെ മനം കവര്‍ന്നുകഴിഞ്ഞു. ഭര്‍ത്താവിന്‍റെ ഓര്‍മ്മയില്‍ ലീലാമ്മ സാം എഴുതിയ ഈ ക്രിസ്തീയ ഭക്തിഗാനം അവര്‍ തന്‍റെ ഭര്‍ത്താവിന് തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്.
കുടുംബ ബന്ധങ്ങളുടെയും സ്നേഹത്തിന്‍റെയും ഒക്കെ ഓര്‍മ്മകളാണ് ഈ ഗാനത്തിലുടനീളമുള്ളത്. എല്ലാം ഈശ്വരന്‍റെ ദാനമല്ലേ എന്നതാണ് ഗാനത്തിന്‍റെ ഇതിവൃത്തം. സര്‍വ്വസ്വവും ഈശ്വരന് അര്‍പ്പിച്ചിട്ടുള്ള ഈ ഗാനം ഗായകന്‍ അഭിജിത്ത് വിജയന്‍ വളരെ ഹൃദയഹാരിയായിട്ടാണ് ആലപിച്ചിരിക്കുന്നത്. സ്നേഹത്തിന്‍റെ ലോകത്തേക്ക് മറ്റൊരു ആത്മീയ വഴിയിലൂടെയാണ് സംഗീതാസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നത്. എത്രകേട്ടാലും മതിവരാത്ത ഈ ഗാനം ഇതിനോടകം ഗാനാസ്വാകരുടെ മനം കവര്‍ന്നുകഴിഞ്ഞു. ബാനര്‍- ലിസ പ്രൊഡക്ഷന്‍സ്, സംവിധാനം- സാംസണ്‍ പീറ്റര്‍, പ്രൊഡ്യൂസേഴ്സ് - സാംസണ്‍ പീറ്റര്‍, വിന്‍സി,  ഗാനരചന, സംഗീതം- ലീലാമ്മ സാം, ആലാപനം-അഭിജിത്ത് വിജയന്‍, ഓര്‍ക്കസ്ട്രേഷന്‍-ബെന്നി ജോണ്‍സണ്‍, ക്യാമറ-രാജേഷ് പീറ്റര്‍ ആന്‍റ് അരുണ്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍. 

No comments:

Powered by Blogger.